തിരുവനന്തപുരം: വ്യത്യസ്ത ലൈംഗികതയുടെ സൗന്ദര്യം വിളിച്ചോതി, മാനവീയം വീഥിയില്‍ നടന്ന ലൈംഗിക സ്വാഭിമാന ഘോഷയാത്ര വ്യത്യസ്തമായ ഒരനുഭവമായിരുന്നു.  ഈ മാസം 12ന് കോഴിക്കോട് നടക്കുന്ന ഏഴാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്രക്ക് മുന്നോടിയായാണ് തിരുവനന്തപുരത്ത് രണ്ടായിരത്തോളം പേര്‍ ഒത്തുചേര്‍ന്നത്.  

 

 

കൂട്ടായ്മക്ക് പിന്തുണ പ്രഖ്യാപിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രമുഖ എഴുത്തുകാരന്‍ സക്കറിയ അടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകരും എത്തിയിരുന്നു. 'വിമത ലൈംഗികത' എന്ന പുസ്തകം ശീതളിന് നല്‍കി സക്കറിയ പ്രകാശനം ചെയ്തു.
 
മാനവീയം വീഥിയില്‍ നിന്നും എബി തരകന്‍ പകര്‍ത്തിയ ചിത്രങ്ങളും വീഡിയോകളുമാണ് ഇവിടെ.

 

 

മുഖ്യധാരാ സമൂഹത്തിന്റെ ഭാഗം തന്നെയാണ് ട്രാന്‍സ് ജെന്‍ഡറുകളുമെന്ന് മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പറഞ്ഞു. 

 

 

കരിക്കുലത്തില്‍ ലൈംഗിക വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്നത് തള്ളിക്കളഞ്ഞ അതേ കേരളം ആണിതെന്ന് സക്കറിയ പറഞ്ഞു. 

 

 

കേരളീയ സദാചാരത്തെയും അതിന്റെ കാപട്യങ്ങളെ കുറിച്ചും സക്കറിയ പറയുന്നത് കേള്‍ക്കൂ: 

 

 

മാറ്റിനിര്‍ത്തുന്നവര്‍ക്കിടയില്‍ സ്വന്തം ഇടം തേടുന്നവരുടെ കൂട്ടായ്മയായിരുന്നു ഇത്. പാട്ടും നൃത്തവും ആഘോഷവും തങ്ങളുടേത് കൂടിയാണെന്നൊരു ഓര്‍മ്മപ്പെടുത്തല്‍.

 

 

ഗേ ആക്ടിവിസ്റ്റ് ജാസ് പറയുന്ന് കേള്‍ക്കൂ

 

 

മാറ്റിനിര്‍ത്തുന്നവര്‍ക്കിടയില്‍ സ്വന്തം ഇടം തേടുന്നവരുടെ കൂട്ടായ്മയായിരുന്നു ഇത്. പാട്ടും നൃത്തവും ആഘോഷവും തങ്ങളുടേത് കൂടിയാണെന്നൊരു ഓര്‍മ്മപ്പെടുത്തല്‍. 

 

 

 

 

സിനിമാ കൊറിയോ ഗ്രാഫറായ സജ്‌ന നജാമും കൂട്ടുകാരും പരിപാടിയുടെ സജീവ സാന്നിദ്ധ്യമായിരുന്നു. 

 

 

 

 

 

 

എന്തു കൊണ്ട്, ക്വീര്‍ പ്രൈഡ്. സജ്‌ന നജാം സംസാരിക്കുന്നു. 

 

കുടുംബങ്ങളില്‍നിന്നും ട്രാന്‍സ് ജെന്‍ഡര്‍ കുഞ്ഞുങ്ങളെ ഒഴിവാക്കുന്നത് എങ്ങനെ തടയാനാവുമെന്നാണ് കല്‍ക്കി സുബ്രഹ്മണ്യന്‍ സംസാരിച്ചത്. 

 

നമ്മുടെ വിദ്യാഭ്യാസ കരിക്കുലത്തില്‍ ലൈംഗിക വിദ്യാഭ്യാസത്തിന് ഇടമില്ലാത്തതാണ് സമൂഹത്തില്‍ ട്രാന്‍സ് ജെന്‍ഡറുകള്‍ അനുഭവിക്കുന്ന അവസ്ഥകള്‍ക്ക് കാരണമെന്നും കല്‍ക്കി പറയുന്നു. 

 

 

വനിത മാസികകള്‍ എങ്ങനെയാണ് സെമി പോണ്‍ മാസികകളായി മാറുന്നതെന്ന് പ്രമുഖ സ്ത്രീവാദ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ. ജെ ദേവിക സംസാരിച്ചു. 

 

സ്ത്രീകളെ തുണിപൊക്കി കാണിക്കുന്ന വിരുതനെ മലയാളം ശരിക്കറിയാത്ത ഒരു പെണ്‍കുട്ടി ഓടിച്ചുവിട്ട കഥയും ദേവിക പങ്കുവെച്ചു. പോടാ എന്ന് പറയുന്നതിനു പകരം, മലയാളം അറിയാത്ത ഈ പെണ്‍കുട്ടി പോരാ എന്നു പറഞ്ഞപ്പോഴാണ് ഇയാള്‍ സ്ഥലം വിട്ടത്.