തിരുവനന്തപുരം പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഹാളിൽ വച്ചിരുന്ന വിഎസ് അച്യുതാനന്ദന്‍റെ ഫോട്ടോ എടുത്തു മാറ്റതിനെ ചൊല്ലി വിവാദം
തിരുവനന്തപുരം: തിരുവനന്തപുരം പാറശാല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഹാളിൽ വച്ചിരുന്ന വിഎസ് അച്യുതാനന്ദന്‍റെ ഫോട്ടോ എടുത്തു മാറ്റതിനെ ചൊല്ലി വിവാദം. കഴിഞ്ഞ എൽഡിഎഫ് ഭരണ സമിതിയാണ് പുതിയ ഹാള്‍ നിർമ്മിച്ച് വിഎസിന്‍റെ പേരും നൽകിയത്. സ്പീക്കറാണ് ഹാള്‍ ഉദ്ഘാടനം ചെയ്തത്. ഇന്നലെ യുഡിഎഫിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അധികാരത്തിലേറിയതിന് പിന്നാലെ ഫോട്ടോ മാറ്റിയെന്നാണ് സിപിഎം ആരോപണം. ഫോട്ടോ മാറ്റിയതിന്‍റെ ചിത്രങ്ങളും സിപിഎം പുറത്തുവിട്ടു.


