ലക്‌നോ: കൈക്കൂലിപ്പണം വീതം വെക്കുന്നതിനെ ചൊല്ലി ലക്‌നോയില്‍ പൊലീസുകാര്‍ തമ്മിലടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ട്രക്കുകളില്‍നിന്ന് പിരിച്ചെടുത്ത പണത്തെ ചൊല്ലി നാല് പൊലീസുകാര്‍ തമ്മില്‍ തല്ലുന്ന രംഗങ്ങളാണ് വാട്ട്‌സാപ്പിലൂടെ പുറത്തുവന്നത്. സംഭവത്തില്‍ നാല് പോലീസുകാരെ സസ്‌പെന്റ് ചെയ്തു. 

ലക്‌നോയിലെ ട്രാഫിക് പോസ്റ്റിനടുത്താണ് സംഭവം. ഇവിടെ എത്തുന്ന ട്രക്കുകളില്‍നിന്ന് പിരിച്ചെടുത്ത പണം ഒരു പൊലീസുകാരന്‍ മറ്റുള്ളവര്‍ക്ക് നല്‍കാതെ കൈക്കലാക്കാന്‍ ശ്രമിച്ചതാണ് സംഘട്ടനത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ഇതാണ് വീഡിയോ: