ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ലൈവ് സ്ട്രീം ചെയ്ത കേസില്‍ 18കാരി അറസ്റ്റില്‍. അമേരിക്കയിലെ ഒഹയോവിലാണ് സംഭവം.

മറിന അലക്‌സ് വീന ലോനിന എന്ന 18കാരിയാണ് അറസ്റ്റിലായത്. ലോനിനയുടെ സുഹൃത്ത് റെയ്മണ്ട് ബോയ്ഡ് ഗേറ്റ്‌സ് ആണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 17കാരിയെ ബലാലല്‍സംഗം ചെയ്തത്. ഈ ദൃശ്യങ്ങള്‍ ലോനിന മൊബൈല്‍ ആപ്പ് വഴി ലൈവ് സ്ട്രീം നടത്തുകയായിരുന്നു. പെരിസ്‌കോപ്പ് എന്ന മൊബൈല്‍ ആപ് വഴിയാണ് ലോനിന ഈ ദൃശ്യങ്ങള്‍ ലൈവ് സ്ട്രീം ചെയ്തത്. ഇരയുടെ നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ലോനിന പകര്‍ത്തുകയും ചെയ്തു.
ആപ്പില്‍ ഈ ദൃശ്യങ്ങള്‍ കണ്ട ലോനിനയുടെ ഒരു സുഹൃത്താണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് എത്തി ലോനിനയെയും റെയ്മണ്ടിനെയും അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോവല്‍, ബലാല്‍സംഗം തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

