ആര്‍ക്ക് വേണമെങ്കിലും സ്വന്തം വാഹനങ്ങളുപേക്ഷിക്കാം. എന്നിട്ട് ബസോ, സൈക്കിളോ ഉപയോഗിക്കാം. അതില്‍ നിന്നും ലഭിക്കുന്ന കിഴിവുകളുപയോഗിക്കാം. നൂറോളം സ്ഥാപനങ്ങളാണ് ഈ വൌച്ചറുപയോഗിച്ച് കിഴിവ് നല്‍കുന്നത്.

ബോളോഗ്ന: സ്വന്തം വാഹനങ്ങളുപയോഗിക്കാതെ സൈക്കിള്‍ ചവിട്ടുകയോ, ബസുകളുപയോഗിക്കുകയോ ഒക്കെ ചെയ്താല്‍ സൌജന്യമായി ബിയര്‍ കഴിക്കാം. ബിയര്‍ മാത്രമല്ല, ഐസ്ക്രീം കഴിക്കുകയോ, സിനിമയ്ക്ക് പോവുകയോ ഒക്കെ ചെയ്യാം. 

സംഗതി ഇറ്റാലിയന്‍ നഗരമായ ബോളോഗ്നയിലാണ്. അന്തരീക്ഷ മലിനീകരണം കുറക്കാനായാണ് പുതിയ പദ്ധതി. 2017 ല്‍ അര്‍ബന്‍ പ്ലാനര്‍, മാര്‍ക്കോ അമദോരി ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. 

ഇങ്ങനെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്, 
ഒന്നാമതായി ബെറ്റര്‍ പോയിന്‍റ്സ് എന്ന ആപ്പ് ഡൌണ്‍ലോഡ് ചെയ്യണം. പിന്നീട്, പോയിന്‍റ്സ് കൂട്ടിവെക്കാം. 

ആര്‍ക്ക് വേണമെങ്കിലും സ്വന്തം വാഹനങ്ങളുപേക്ഷിക്കാം. എന്നിട്ട് ബസോ, സൈക്കിളോ ഉപയോഗിക്കാം. അതില്‍ നിന്നും ലഭിക്കുന്ന കിഴിവുകളുപയോഗിക്കാം. നൂറോളം സ്ഥാപനങ്ങളാണ് ഈ വൌച്ചറുപയോഗിച്ച് കിഴിവ് നല്‍കുന്നത്. എത്രദൂരം സഞ്ചരിച്ചു എന്ന് നോക്കിയല്ല പോയിന്‍റ് കിട്ടുന്നത്. എത്ര തവണ സഞ്ചരിച്ചു എന്ന് നോക്കിയാണ്. ഒരു കിലോമീറ്ററാണെങ്കിലും പോയിന്‍റ് ലഭിക്കും. ജി.പി.എസ് ട്രാക്കര്‍ വഴി ആളുകള്‍ ഇതില്‍ കള്ളം കാണിക്കുന്നില്ലെന്നും ഉറപ്പ് വരുത്തും. 

വര്‍ഷത്തില്‍ ആറ് മാസമാണ് ആപ്പ് വര്‍ക്ക് ചെയ്യുക. ലോക്കല്‍ ഗവണ്‍മെന്‍റും ഇ.യുവും ആണ് ഇതിലേക്ക് ഫണ്ട് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം 3.7 മില്ല്യണ്‍ ആണ് ഇതുപയോഗിച്ചതായി രേഖപ്പെടുത്തിയത്. ഈ വര്‍ഷം 16,000 പേര്‍ ഇതുപയോഗിച്ചിട്ടുണ്ട്. 

ഏതായാലും അന്തരീക്ഷമലിനീകരണം കുറക്കാനുള്ള ഈ പദ്ധതി വിജയമാണ്. 

(കടപ്പാട്: ബിബിസി)