ലോസ് ഏഞ്ചല്‍സ്: പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണച്ചതില്‍ പ്രതിഷേധിച്ച് 73കാരി ഭര്‍ത്താവിനെ വിവാഹമോചനം ചെയ്തു. ഗെയ്ല്‍ മക്‌കോര്‍മിക് എന്ന മുന്‍ കാലിഫോര്‍ണിയ പ്രിസണ്‍ ഗാര്‍ഡ് ആണ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത്. ട്രംപിനാണ് താന്‍ വോട്ട് ചെയ്യുന്നതെന്ന് ഇവരുടെ ഭര്‍ത്താവ് ബില്‍ മക്‌കോര്‍മിക് വെളിപ്പെടുത്തിയിരുന്നു. 

ട്രംപിനെ പിന്തുണയ്ക്കാനുള്ള ഭര്‍ത്താവിന്റെ തീരുമാനം തനിക്ക് വലിയ ആഘാതമായിരുന്നെന്ന് ഗെയ്ല്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഭര്‍ത്താവുമായി ഒത്തുപോകാന്‍ സാധിക്കില്ലെന്നും ജെയ്ല്‍ പറഞ്ഞു. ഭര്‍ത്താവുമായി പിരിയാന്‍ തീരുമാനിച്ചതിനാല്‍ വാഷിംഗ്ടണിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ഗെയ്ല്‍ താമസിക്കുന്നത്. 1980ലാണ് ഇരുവരും വിവാഹിതരായത്. 

അതേസമയം ബില്‍, ട്രംപിന് വോട്ട് ചെയ്തിരുന്നില്ല. വോട്ട് ചെയ്തില്ലെങ്കിലും ട്രംപിനെ പിന്തുണച്ച വ്യക്തിയുമായി ഇനി ജീവിതം തുടരാന്‍ സാധിക്കില്ലെന്നാണ് ഗെയ്‌ലിന്‍റെ നിലപാട്.