കീവ് : കഴിഞ്ഞ ദിവസം ഉക്രയ്‌നിലെ ആളുകളെ ഒന്നടങ്കം ഭയപ്പെടുത്തി നടുറോഡില്‍ വന്‍ പൊട്ടിത്തെറി നടന്നു. ഉക്രെയിന്‍ തലസ്ഥാനമായ കീവിലാണ് സംഭവം. എന്നാല്‍ ഇത് സംഭവിച്ചത് എങ്ങനെയെന്നറിഞ്ഞാലാണ് കൂടുതല്‍ ആശങ്കപ്പെടുന്നത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പ്രകാരം സമ്മര്‍ദ്ദം താങ്ങാനാകാതെ പൈപ്പ് പൊട്ടിത്തെറിച്ചതാണ് സംഭവിച്ചത്. 

കുടിവെള്ള പൈപ്പുകള്‍ പൊട്ടുന്നതും റോഡുകള്‍ തകര്‍ന്ന് ഒലിച്ചു പോകുന്നതും നമുക്ക് പുതിയ കാഴ്ചയല്ല. എന്നാല്‍ വന്‍ പൊട്ടിത്തെറിയാണ് പൈപ്പ് തകര്‍ന്ന് ഉണ്ടായത്. തെറിച്ച മണ്ണും കല്ലുകളും അടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ തകര്‍ത്തു. സമീപത്തുള്ള കെട്ടിടത്തിനും തകരാറുകള്‍ ഉണ്ടായി. സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോള്‍ വൈറലാകുകയും ചെയ്തു.