ഉത്തര്‍പ്രദേശില്‍ മരത്തിന് മുകളില്‍ യുവതി നിസ്‌കരിക്കുന്ന വീഡിയോ വൈറലായി മാറുന്നു. ജോന്‍പൂരിലെ 40 മുതല്‍ 60 അടി വരെ ഉയരമുള്ള മരത്തിന് മുകളില്‍ നിന്നുള്ള കാഴ്ച എബിപി ന്യൂസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വേപ്പ് മരത്തിന്‍റെ മുകളിലാണ് യുവതിയുള്ളത്, ഇതിന് താഴെ യുവതിയെ ആള്‍ക്കൂട്ടം നോക്കിനില്‍ക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. 

നിസ്‌കാര സമയത്ത് മാത്രം മരത്തിന്‍റെ മുകളില്‍ സ്ത്രീ പ്രത്യക്ഷപ്പെടുകയും നിസ്‌കാരം കഴിഞ്ഞാല്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നു എന്നതാണ് വീഡിയോയില്‍ ഉള്ളത്. മൂന്നു മാസം മുന്‍പാണ് ഈ സംഭവം നടന്നതെന്ന് എബിപി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ജൂലൈ 30നാണ് ഈ വീഡിയോ പുറത്തുവന്നത്.