മുറ്റത്തെ വണ്ടിയിലുണ്ടായിരുന്ന തേങ്ങ ഈ കുസുതിക്കുടുക്കയാണെന്ന് തോന്നുന്നു എടുത്ത് പുറത്തിട്ടത്. ആ തേങ്ങ പെറുക്കിയിടാന്‍ പറയുകയാണ് മുത്തശ്ശന്‍. 

തിരുവനന്തപുരം: മുത്തശ്ശനും, വഴക്കാളിയും കുസൃതിക്കുടുക്കയുമായൊരു കൊച്ചുമോളും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞുങ്ങളുടേതായ ഭാഷയില്‍ മുത്തശ്ശനേയും, മുത്തശ്ശിയേയും വിറപ്പിക്കുകയാണിവള്‍.

മുറ്റത്തെ വണ്ടിയിലുണ്ടായിരുന്ന തേങ്ങ ഈ കുസുതിക്കുടുക്കയാണെന്ന് തോന്നുന്നു എടുത്ത് പുറത്തിട്ടത്. ആ തേങ്ങ പെറുക്കിയിടാന്‍ പറയുകയാണ് മുത്തശ്ശന്‍. ''എന്താടീ നിന്‍റെ ഉദ്ദേശം, തേങ്ങ മുഴുവന്‍ പെറുക്കിയിടെടീ'' എന്ന് പറയുന്ന മുത്തശ്ശനോട് തനിക്കതിനൊന്നും കഴിയില്ലെന്ന് പറയുന്നു കാന്താരി. 

അപ്പോഴാണ് മുത്തശ്ശിയും വരുന്നത്, ആരാടി വണ്ടിയില്‍ നിന്ന് തേങ്ങ എടുത്ത് പുറത്തിട്ടത്, അതെടുത്ത് അകത്തിടെന്ന് പറയുന്നുണ്ട് മുത്തശ്ശിയും. എന്നാല്‍, ബാക്കി കൂടി എടുത്ത് പുറത്തിടും എന്ന് പറഞ്ഞ്, വീണ്ടും തേങ്ങയെടുത്ത് പുറത്തിടുകയാണ് കുട്ടി.

വീഡിയോ കാണാം: