പാഞ്ഞുവരുന്ന ട്രെയ്ന്‍റെ മുന്നില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെടല്‍. യൂട്യൂബില്‍ പ്രചരിക്കുന്ന ഒരു വീഡിയോ കാഴ്ച്ചക്കാരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. 42 വാഗണുകള്‍ ഉള്ള ഗുഡ്‌സ് ട്രെയിനിനു മുന്നില്‍ പെട്ട യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ട്രെയിന്‍ യുവതിയുടെ മുകളില്‍ കൂടി കടന്നു പോയിട്ടും യുവതിക്കു ഒരു പോറല്‍ പോലും സംഭവിച്ചില്ല. ട്രാക്കിനു കുറുകെ പതുങ്ങി കിടക്കാന്‍ കാട്ടിയ ധൈര്യമാണു യുവതിയുടെ ജീവന്‍ രക്ഷിച്ചത്. 

ട്രക്കിലൂടെ ഒരു ട്രെയിന്‍ പോകുന്നതാണു വീഡിയോയുടെ തുടക്കത്തില്‍ കാണിക്കുന്നത്. പരിഭ്രാന്തരായി ആളുകള്‍ ട്രാക്കിനടുത്തേയ്ക്ക് ഓടി കൂടുന്നുണ്ട്. ട്രെയിന്‍ കടന്നു പോയതിനു പിന്നാലെ ഒരു യുവതി ട്രാക്കില്‍ നിന്ന് എഴുന്നേറ്റു വരുന്നതു കാണാം. എന്നാല്‍ യുവതി എങ്ങനെ ട്രാക്കില്‍ അകപ്പെട്ടു എന്നു വ്യക്തമല്ല. 

ട്രാക്ക് മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടയില്‍ ട്രാക്കില്‍ വീണതാണ് എന്നു സംഭവത്തിന്റെ ദൃക്‌സാക്ഷിയായ സ്ത്രീ പറയുന്നതു കേള്‍ക്കാം. ആരും പകച്ചു പോകുന്ന സാഹചര്യത്തില്‍ യുവതി ധൈര്യം കാട്ടിയതിനേയാണ് ഇപ്പോള്‍ എല്ലാവരും അഭിനന്ദിക്കുന്നത്. മൂന്നു ദിവസത്തനിടയ്ക്ക് അരക്കോടിയിലേറെ പേര്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു.