ആകെ അനുവദനീയമായ രണ്ടൊ മൂന്നോ ജോഡി വസ്ത്രങ്ങളില്‍ നല്ലത് നോക്കി തലേന്നേ കഴുകി മടക്കി വയ്ക്കും.
കാത്തിരുന്നു കിട്ടുന്ന ഒരല്ലി കൊന്നപ്പൂ സെല്ലിന് മുന്നില്‍ ഉറങ്ങുന്നതിനു മുമ്പ് തൂക്കിയിടും.
രാവിലെ കൃഷ്ണവിഗ്രഹവും പച്ചക്കറികളും ഒക്കെയായി വരുന്ന കണിക്കായി സെല്ലിന്റെ അഴികളില്‍ മുഖം ചേര്‍ത്തു കാത്തിരിക്കും.
വര്‍ഷത്തില്‍ വിരലില്‍ എണ്ണാവുന്ന വിശേഷദിവസങ്ങളില്‍ മാത്രം ലഭിക്കുന്ന സദ്യക്കായി പച്ചക്കറി അരിയലും ഒരുക്കങ്ങളുമായി നമ്മള്‍ സിനിമകളില്‍ മാത്രം കണ്ടിട്ടുള്ളത് പോലെ പാട്ടും ഡാന്‍സുമായി അടുക്കള ആഘോഷിക്കും.
ജീവിതത്തില്‍ ആഘോഷിച്ച ഏറ്റവും മധുരമുള്ള ഓര്‍മ്മകള്‍
നിലത്തു പുല്‍പ്പായ വിരിച്ചു പരസ്പരം വിളമ്പി തൂശനിലയില്‍ സദ്യയുണ്ണും.
അതിനിടയില്‍ മക്കളെ ഓര്‍ത്തും മാതാപിതാക്കളെ ഓര്‍ത്തും ഭര്‍ത്താവിനെ ഓര്‍ത്തും ഒക്കെ കൊഴിയുന്ന കണ്ണുനീരിലെ ഉപ്പു കൂടി പായസത്തിന്റെ മധുരത്തില്‍ കലരും.
TV യില്‍ വരുന്ന പുതിയ സിനിമകള്‍ കാണാനായി ലൈബ്രറി ഹാളിലെ നിലത്തു കാത്തിരിക്കും.
വൈകുന്നേരം ഒന്നിച്ചിരുന്നു നൃത്തവും അന്താക്ഷരിയും പല കളികളും.
ആയുസുള്ളിടത്തോളം മരിക്കാത്ത വിഷു കഴിഞ്ഞ വര്‍ഷം ജയിലില്‍ ആയിരുന്നു
ഒടുവില്‍ സദ്യയുടെ രുചി രാത്രി കൂടി വായില്‍ നില്‍ക്കാനായി അധികം വന്ന തോരനോ അവിയലോ പച്ചടിയോ ഒക്കെ ഒരു വട്ടയിലയില്‍ പൊതിഞ്ഞെടുത്തു സെല്ലുകളിലേക്കു മടങ്ങും രാത്രിയാകുമ്പോള്‍ പലതും വളിച്ചിട്ടുണ്ടാകും എന്നാലും രുചി ഒട്ടും കുറഞ്ഞതായി തോന്നില്ല .
ആ രാത്രി പലരും ഉറങ്ങില്ല ഓര്‍മ്മയില്‍ ജീവിതത്തിലെ പല വിഷുക്കാലവും ഒരു സെല്ലുലോയിഡില്‍ എന്നപോലെ തെളിഞ്ഞുവരും.
സാധാരണയായി വിശ്വാസങ്ങളും ഗൃഹാതുരത്വവും ഒന്നും ഒന്നില്‍ നിന്നും പിടിച്ചു വലിക്കാറില്ലെങ്കിലും ഞാന്‍ എന്റെ ജീവിതത്തില്‍ ആഘോഷിച്ച ഏറ്റവും മധുരമുള്ള ഓര്‍മ്മകള്‍. ആയുസുള്ളിടത്തോളം മരിക്കാത്ത വിഷു കഴിഞ്ഞ വര്‍ഷം ജയിലില്‍ ആയിരുന്നു. അതിനിടയില്‍ മതവും ജാതിയും ഒന്നും ആരും അന്വേഷിക്കുന്നത് പോലും കണ്ടില്ല സോഷ്യലിസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
