വിഷുക്കാലത്ത് പടക്കം പൊട്ടിക്കലിന്‍റെ പുതിയ രീതി ലക്ഷങ്ങളാണ് ഫേസ്ബുക്കിലൂടെ കണ്ടത്. ഒരാള്‍ പടക്കത്തിന് തിരി കൊളുത്തി എറിയുന്നു. മറ്റൊരാള്‍ അത് പൊട്ടുന്നതിന് മുമ്പ് കയ്യിലെ ബാറ്റ് കൊണ്ട് സിക്‌സര്‍ പറത്തുന്നു. കിടിലന്‍ വീഡിയോ ഇതിനകം 10 ലക്ഷത്തില്‍ ഏറെപ്പേര്‍ ഫേസ്ബുക്കില്‍ മാത്രം കണ്ടുകഴിഞ്ഞു.

ക്രേസി പ്രൊഫൈല്‍ പിക്‌ച്ചേഴ്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. അതിന്റെ 'കളികള്‍ കുറെ കണ്ടിട്ടുണ്ട് പക്ഷെ ഇതു പോലത്തെ കളി കണ്ടിട്ടില്ല വെടിക്കെട്ടു ബാറ്റിങ്'. കോഴിക്കോടുള്ള യുവാക്കളാണ് വീഡിയോയിലെ ബാറ്റ്‌സ്മാനും ബോളറുമെന്ന് യൂട്യൂബിന് കീഴെയുള്ള വിവരണത്തില്‍ പറയുന്നു.