സോഷില്‍ മീഡിയയില്‍ ചിരിയുണര്‍ത്തി മോദിയുടെ പുതിയ വീഡിയോ. മോദിയുടെ ഭാര്യയ്ക്കു വേണ്ടി ഡോര്‍ തുറന്ന യു എസ് ഗാര്‍ഡ് എന്ന പേരിലാണു വീഡിയോ പ്രചരിക്കുന്നത്. അമേരിക്കന്‍ സന്ദള്‍ശനത്തിനിടയിലാണ് ഈ രസകരമായ സംഭവം നടന്നത്. ട്രംപും മെലാനിയായും രണ്ട് സുരക്ഷ ജീവനക്കാരും മോഡിയെ സ്വീകരിക്കാന്‍ കാത്ത് നില്‍ക്കുകയാണ്. ഇതിനിടയില്‍ മോദിയുടെ കാര്‍ വന്നു നിന്നു. 

തുടര്‍ന്ന് രണ്ട് സുരക്ഷ ജീവനക്കാരും ഇരുഡോറുകള്‍ക്കും വശങ്ങളിലേയ്ക്ക് എത്തി മോഡിക്കും ഭാര്യയ്ക്കും വേണ്ടി ഇരുവശങ്ങളിലേയും ഡോര്‍ തുറക്കുകയായിരുന്നു. എന്നാല്‍ മോഡി കാറിന്റെ വലതു വശത്തു കൂടി ഇറങ്ങി വന്നു. സാധാരണ മറുവശത്ത് നേതാക്കന്മാരുടെ ഭാര്യമാരാണ് ഇരിക്കാറ്. എന്നാല്‍ മോഡിയും ഭാര്യയും വേര്‍പിരിഞ്ഞാണ് ജീവിക്കുന്നതെന്ന അറിവ് ഗാര്‍ഡിനില്ലായിരുന്നു എന്നാണ് സോഷില്‍ മീഡിയയുടെ പ്രതികരണം.