രാജ്യത്ത് വേനല്‍ചൂട് ശക്തിപ്രാപിക്കുന്നതിനിടെ ഒഡീഷയിലെ വേനല്‍ ചൂടിന്റെ കാഠിന്യം തെളിയിക്കുന്ന വിചിത്ര ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. വെന്ത് വെണീറാവുന്ന ചൂടില്‍ ഒരു ഫ്രൈപാനുണ്ടെങ്കില്‍ ടാറിട്ട റോഡില്‍ മുട്ട കലക്കി ഒഴിച്ച് ഓംലറ്റുണ്ടാക്കുന്ന ദൃശ്യങ്ങളാണ് കനത്ത ചൂടിന്‍റെ കാഠിന്യം വെളിവാക്കുന്നത്.

മുട്ട കലക്കി ഒഴിക്കുന്നതും മിനിറ്റുകള്‍ക്കകം ഓംലറ്റ് തയ്യറാക്കുന്നതും വീഡിയോയില്‍ കാണാം. 45.7 ഡിഗ്രി സെല്‍ഷ്യസാണ് ഒഡീഷയില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് ചൂട്. ഇതിനോടകം തന്നെ ഇവിടെ കനത്ത ചൂടില്‍ എട്ടു പേരാണ് മരിച്ചത്.