എട്ടര മണിക്കൂറെങ്കിലും ഉറങ്ങണം മൊബൈല്‍, കമ്പ്യൂട്ടര്‍ ഉപയോഗം തലച്ചോറിനെ പ്രശ്നത്തിലാക്കുന്നു
എട്ട് മണിക്കൂര് എങ്കിലും ഉറങ്ങിയാല് മതിയെന്നാണോ കരുതിയിരുന്നത്. തെറ്റി. കമ്പ്യൂട്ടറും മൊബൈലും ദിവസത്തിന്റെ ഏറിയ പങ്കും അപഹരിക്കുമ്പോള് അത് പോരെന്നാണ് പഠനം പറയുന്നത്. ഒരുദിവസം എട്ടര മണിക്കൂറെങ്കിലും ഉറങ്ങണമെന്ന് ഉറക്കവുമായി ബന്ധപ്പെട്ട പുതിയ പഠനം വ്യക്തമാക്കുന്നു.
പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസര് ഡോ. ഡാനിയേല് ഗാര്ട്ടന്ബര്ഗിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. എന്തുകൊണ്ടാണ് എട്ടര മണിക്കൂറെങ്കിലും ഉറക്കം വേണമെന്ന് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന, അമേരിക്കന് അക്കാഡമി ഓഫ് സ്ലീപ് മെഡിസിന് എന്നിവയെല്ലാം പറഞ്ഞിരുന്നത് ഏഴ് മണിക്കൂര് മുതല് എട്ട് മണിക്കൂര് വരെ ഉറങ്ങണമെന്നായിരുന്നു. പക്ഷെ, ഗാര്ട്ടന്ബര്ഗ് പറയുന്നത് എട്ടര മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ്.
ആധുനികസമൂഹം എട്ടര മണിക്കൂറെങ്കിലും ഉറക്കം ആവശ്യപ്പെടുന്നു. ദിവസവും നൂറുകണക്കിന് വിവരങ്ങളുടെയും വാര്ത്തകളുടെയും സ്ഫോടനം തന്നെയാണ് തലച്ചോറില് നടക്കുന്നത്. അതിനാല്, തലച്ചോറിന് കൂടുതല് വിശ്രമം വേണമെന്നും ഗാര്ട്ടന്ബര്ഗ് പറയുന്നു. രാവിലെ മുതല് വൈകുന്നേരം വരെ തലച്ചോറിലെത്തുന്ന ഓരോ വിവരങ്ങളും വിശ്രമവേളയില് തലച്ചോര് അപഗ്രഥനം ചെയ്യുന്നു. പിന്നീട് വേണ്ടതിനെ മാത്രം ശേഷിപ്പിക്കുന്നു.
ഇപ്പോള് ഓരോ ദിവസവും ഇന്റര്നെറ്റില് നിന്നും മൊബൈലില് നിന്നുമടക്കം കൂടുതല് കൂടുതല് വിവരങ്ങള് നമ്മുടെ തലച്ചോറിലെത്തുന്നുണ്ട്. വെളിച്ചവും ശബ്ദങ്ങളും തുടരെ കാണുകയും കേള്ക്കുകയും ചെയ്യുന്നത് ഉറക്കത്തെ ബാധിക്കും. പലര്ക്കും പൂര്ണമായ ഉറക്കം കിട്ടാറില്ലെന്നും ഗര്ട്ടന് ബര്ഗ് പറയുന്നു. പൂര്ണമായ വിശ്രമത്തിന് അതിനാല്ത്തന്നെ എട്ടര മണിക്കൂറെങ്കിലും ഉറങ്ങേണ്ടതുണ്ട്.
