കല്യാണ ദിവസം സുഹൃത്തുക്കള്‍ ചേര്‍ന്ന് വരനും വധുവിനും പണി കൊടുക്കുന്ന കലാപരിപാടി നമ്മുടെ നാട്ടിലും കൂടുകയാണ്. തമാശയ്ക്കു വേണ്ടിയാണ് ഈ ഏര്‍പ്പാടുകളെങ്കിലും പലപ്പോഴും അത് വിവാഹ ബന്ധം തന്നെ ഇല്ലാതാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമാവാറുണ്ട്. അതോടൊപ്പം, ക്രിമിനല്‍ കേസുകള്‍ക്കും ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ക്കും ഇത്തരം വിവാഹദിന തമാശകള്‍ കാരണമാവാറുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചൈനീസ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയ ഈ വീഡിയോ അതിന്റെ ഏറ്റവും വൃത്തികെട്ടൊരു രൂപമാണ് കാണിച്ചു തരുന്നത്. വരന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തമാശയ്ക്ക് നടത്തിയതാണ് ഈ പരിപാടി. എന്നാല്‍, അത് വധൂവരന്‍മാര്‍ ബോധരഹിതരാവാനും മാരകമായ രാസവസ്തുക്കള്‍ ശ്വസിക്കാനും ഇടവരുത്തി. ഫയര്‍ എക്‌സിറ്റിന്‍ഗിഷറുകള്‍ ഉപയോഗിച്ച് രാസവസ്തുക്കള്‍ അടങ്ങിയ ഡ്രൈ പൗഡര്‍ വരന്റെയും വധുവിന്റെയും നേര്‍ക്ക് തളിക്കുകയായിരുന്നു സുഹൃത്തുക്കള്‍.

കാണുക, ആ ദൃശ്യങ്ങള്‍: