ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലെ മക്വാറി തുറമുഖത്തിനടുത്താണ് അത്ഭുതകരമായ ആ കാഴ്ച സംഭവിച്ചത് കൂനന്‍ തിമിംഗലം

മക്വാറി : ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സിലെ മക്വാറി തുറമുഖത്തിനടുത്താണ് അത്ഭുതകരമായ ആ കാഴ്ച സംഭവിച്ചത് കൂനന്‍ തിമിംഗലം അഥവാ ഹംപ്ബാക്ക് വെയ്ലിന്‍റെ മാസ്കരിക പ്രകടനം. യാത്രയ്ക്കിടെ ബോട്ടില്‍ നിന്ന് അല്‍പം ദൂരെയായി ഏതാനും തിമിംഗലങ്ങളെ കാണുകയും ചെയ്തു. അതോടെ ടാഷ് മോര്‍ട്ടന്‍ എന്ന യുവതി തന്റെ ക്യാമറ തയാറാക്കി വച്ചു. കടലില്‍ ഏതു നിമിഷവും ഒരു അനക്കമുണ്ടായേക്കാം. ക്യാമറ റെക്കോര്‍ഡിങ് മോഡിലാക്കി കാത്തിരിക്കുകയായിരുന്നു ടാഷ്. 

എന്നാല്‍ ടാഷിനെ ഞെട്ടിച്ച് പിന്നീട് നടന്നത് ഒരു വലിയ സംഭവമായിരുന്നു. ബോട്ടില്‍ നിന്ന് ഏതാനും മീറ്റര്‍ മാറി ഒരു കൂറ്റന്‍ കൂനന്‍ തിമിംഗലം ഒരൊറ്റപ്പൊങ്ങലായിരുന്നു. തിരികെ വെള്ളത്തിലേക്കു വന്നുവീണതോടെ വെള്ളം ഫൗണ്ടന്‍ പോലെ ചിതറിത്തെറിച്ചു. ബോട്ടിലുള്ളവരാകെ നനഞ്ഞു കുളിച്ചു.