ലോകത്തിലെ ഏറ്റവും വലിയ ശീതളപാനീയ ഭീമന്മാരാണ് പെപ്സി. അവര്‍ക്കെതിരെ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ക്യാംപെയിനുകള്‍ നടക്കുന്നുണ്ട്. അടുത്തിടെയാണ് പെപ്സി തങ്ങളുടെ ക്രിസ്റ്റല്‍ പെപ്സി വില്‍പ്പന വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. അതിന് എതിരെയാണ് സം ഓഫ് അസ് എന്ന കണ്‍സ്യൂമര്‍ സംഘടന ക്യാംപെയിന്‍ തുടങ്ങിയത്.

അതിനായി നിര്‍മ്മിച്ച രസകരമായ വീഡിയോ ആണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ഹിറ്റാകുന്നത്. പെപ്സി കോ തങ്ങളുടെ പാം ഓയില്‍ പോളിസി മാറ്റണം എന്നാണ് ഇവരുടെ ആവശ്യം. 4,70000 ടണ്‍ പാം ഓയില്‍ ഒരു വര്‍ഷം വാങ്ങുന്ന പെപ്സിയുടെ നയം മൂലം, ലക്ഷക്കണക്കിന് ഹെക്ടര്‍ മഴക്കാടുകള്‍ നശിക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്. ഒപ്പം ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങളില്‍ വലിയ തൊഴിലാളി ചൂഷണവും നടക്കുന്നു എന്ന് ഇവര്‍ ആരോപിക്കുന്നു.