ഭര്‍ത്താവ് കാണാതിരിക്കാന്‍ യുവതി 7000 ഡോളര്‍ വിഴുങ്ങി. സാന്ദ്ര മിലെന അല്‍മീഡ എന്ന യുവതിയാണ് പണം വിഴുങ്ങിയത്. അവധിക്കാല യാത്ര പോകുന്നതിനായി കരുതിവച്ച പണം ഭര്‍ത്താവ് കണ്ടുപിടിക്കുമെന്ന ഘട്ടം എത്തിയപ്പോഴാണ് യുവതി പണം വിഴുങ്ങിയത്. വടക്ക് കിഴക്കന്‍ കൊളംബിയന്‍ സ്വദേശിനിയാണ് അല്‍മീഡ. 

പിറ്റേന്ന് കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് യുവതി പണം വിഴുങ്ങിയ വിവരം വ്യക്തമായത്. പണം വിഴുങ്ങിയ കാര്യം അല്‍മീഡ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നില്ല. എന്നാല്‍ എക്‌സ്‌റേ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുറച്ച് പണം പുറത്തെടുത്തു. 

ഏഴായിരം ഡോളറില്‍ 5700 ഡോളറോളം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കൊളംബിയയിലെ ബക്കാരാമംഗയിലെ സന്റാന്‍ഡര്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. 5700 ഡോളര്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വിധം വീണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ബാക്കി പണം ആന്തരിക ശരീരവ്രദങ്ങള്‍ പറ്റി ഉപയോഗശൂന്യമാണ്.