ലിമ: പെറുവില്‍ ദുര്‍മന്ത്രവാദി എന്നാരോപിച്ച് സ്ത്രീയെ ജീവനോടെ ചുട്ടുകൊന്നു. ആമസോണ്‍ വനാന്തരത്തിലുള്ള ഗ്രാമത്തില്‍ വസിക്കുന്ന 73കാരിയെയാണ് തീ കൂട്ടി ജീവനോടെ കത്തിച്ചത്. ഷിറിംഗമാസു ആള്‍ട്ടോ സമുദായക്കാരാണ് ഈ വൃദ്ധയെ കത്തിച്ചത്. ദുര്‍മന്ത്രവാദം ചെയ്ത് ആളുകളെ രോഗികളാക്കുന്നുഎന്ന ആരോപണത്തെ തുടര്‍ന്നാണ് ഈ പ്രാകൃത ശിക്ഷ. സംഭവത്തില്‍ പെറുവിലെ കോടതിയില്‍ വിചാരണ ആരംഭിച്ചു. 

കഴിഞ്ഞ ആഴ്ചയാണ് കൊലപാതകം നടന്നത്. എന്നാല്‍, ശരീരം കത്തിച്ചു കളഞ്ഞതിനാല്‍, തെളിവുകള്‍ കാര്യമായി ലഭിച്ചില്ല. ചില വിവരങ്ങളെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ എല്ലുകള്‍ കണ്ടെത്തി. ഇവര്‍ക്ക് വധശിക്ഷ വിധിച്ച സമുദായ കമ്മിറ്റി യോഗത്തിന്റെ ലോഗ് ബുക്കും കണ്ടു കിട്ടി. തുടര്‍ന്നാണ് കേസ് എടുത്തത്. 

ഇവരെ വീട്ടില്‍ നിന്നിറക്കിയ ശേഷം കൈകള്‍ കെട്ടിയിട്ട് ചിത ഒരുക്കി കത്തിക്കുകയായിരുന്നു