ബീജിംഗ്: കാമുകന്റെ ഭാര്യയും കൂട്ടരും ചേര്‍ന്ന് യുവതിയെ നടുറോഡില്‍ നഗ്‌നയാക്കി മര്‍ദ്ദിച്ചു. ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലെ ബൊസ്‌ഹോയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. 

യുവതിയെ നടുറോഡിലിട്ട് ഒരു സംഘം സ്ത്രീകള്‍ മര്‍ദ്ദിക്കുന്നതാണ് വീഡിയോയിലുള്ളത്. കാമുകന്റെ ഭാര്യയും സുഹൃത്തുക്കളുമാണ് ഇവരെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആളുകള്‍ നോക്കിനില്‍ക്കെ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയ ആക്രമി സംഘം അവരെ നഗ്‌നയാക്കി മര്‍ദ്ദിക്കുകയായിരുന്നു. കണ്ടുനിന്നവരില്‍ ചിലരാണ് സംഭവം വീഡിയോയില്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്.