ബീജിംഗ്: വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനകത്തു വെച്ച് കാറില്‍ നിന്നിറങ്ങിയ യുവതിയെ കടുവ കടിച്ചെടുത്തു കൊണ്ടുപോവുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ചൈനയിലെ ബദാലിംഗ് സഫാരി വേള്‍ഡ് വന്യമൃഗ സക്ഷേതത്തിലെ സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യം പതിഞ്ഞത്. 

വന്യ മൃഗ സംരക്ഷണ കേന്ദ്രത്തിലെ റോഡിലൂടെ വന്ന കാര്‍ ഇടയ്ക്ക് നിര്‍ത്തി അതില്‍നിന്നും ഒരു യുവതി ഇറങ്ങി പുറത്തു വന്നത് ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ മറുവശത്തുള്ള വാതില്‍ തുറന്ന നിമിഷം ഒരു കടുവ പാഞ്ഞെത്തി ഇവരെ കടിച്ചു വലിച്ച് കൊണ്ടു പോവുന്നതും കാറിലുണ്ടായിരുന്ന ഒരാള്‍ നിസ്സഹായനായി കടുവയ്ക്കു പിന്നാലെ ഓടുന്നതും വീഡിയോയിലുണ്ട്. 

ഗുരുതരമായി പരിക്കേറ്റ ഇവരെ പിന്നീട് ജീവനക്കാര്‍ രക്ഷപ്പെടുത്തിയെങ്കിലും ഇവര്‍ ആശുപത്രിയില്‍ കഴിയുകയാണ്. 

കാണുക, ആ രംഗങ്ങള്‍: