ന്യൂയോര്‍ക്കിലെ റെയില്‍ പ്ലാറ്റ്ഫോമിലിരുന്നാണ് സ്ത്രീ ഷേവ് ചെയ്യുന്നത് 

ന്യൂയോര്‍ക്ക്: പൊതുസ്ഥലത്തിരുന്ന് മടിയില്ലാതെ കാലിലെ രോമം കളയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു വീഡിയോ പറയുന്നത് പറ്റുമെന്നാണ്. ഒരു സ്ത്രീയാണ് അങ്ങനെ ചെയ്തിരിക്കുന്നത്. 
ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറിന് സമീപത്തെ റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. പിങ്ക് വസ്ത്രവും കറുത്ത കോട്ടും ചുവന്ന ചെരിപ്പുമാണ് സ്ത്രീ ധരിച്ചിരിക്കുന്നത്. സ്ത്രീയുടെ സമീപത്തിരുന്ന പുരുഷന്‍ ഇവരുടെ പ്രവൃത്തിയില്‍ ഞെട്ടുന്നതും വീഡിയോയില്‍ കാണാം. ഡെയ്‍ലി മെയിലാണ് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.