തരുണി അശ്വനി എന്ന പെണ്‍കുട്ടിയുടെ പ്രതിരോധം ദേശീയ മാധ്യമങ്ങളില്‍വരെ ചര്‍ച്ചയാകുകയാണ്. തന്നെ ഭീഷണിപ്പെടുത്തിയ ആളെ തുറന്ന് കാട്ടിയിരിക്കുകയാണ് ഈ പെണ്‍കുട്ടി സംഭവം ഇങ്ങനെ, നഗ്നചിത്രങ്ങളും വീഡിയോകളും തങ്ങളുടെ കൈവശം ഉണ്ടെന്നും പറയുന്നതു പോലെ ചെയ്തില്ലെങ്കില്‍ കുടുംബത്തിലുള്ളവര്‍ക്കും ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം ജോലി ചെയ്യുന്നവരും ഈ ചിത്രങ്ങള്‍ കാണും എന്നും പറഞ്ഞായിരുന്നു പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. 

എന്നാല്‍ ഭീഷണിയായി ലഭിച്ച ഇമെയിലിന്‍റെ സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ ഉള്‍പ്പെടെ വിശദീകരിച്ചായിരുന്നു അവര്‍ ഫേസ്ബുക്കിലൂടെ കാര്യങ്ങള്‍ ലോകത്തെ അറിയിച്ചത്. കെവിന്‍ ജോണ്‍ എന്ന പേരിലായിരുന്നു തരുണയ്ക്ക് ഇമെയില്‍ സന്ദേശം ലഭിച്ചത്. 

തന്നെ വ്യക്തിപരമായി സന്തോഷിപ്പിക്കുന്ന തരുണയുടെ കൂടുതല്‍ നഗ്നവീഡിയോകള്‍ വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. തരുണയുടെ ഗൂഗിള്‍ ക്ലൗഡ് അക്കൗണ്ട് ഹാക്ക് ചെയ്താണ് വീഡിയോകള്‍ കൈവശപ്പെടുത്തിയതെന്ന് ഇയാള്‍ അവകാശപ്പെടുന്നു. അയാളുടെ ആവിശ്യത്തിനു മുന്നില്‍ പതുങ്ങി നില്‍ക്കുന്നതിനു പകരം നേരിടാന്‍ തന്നെയാണു തന്റെ തീരുമാനം എന്നു തരുണ പറയുന്നു. 

തന്നെ ഭീഷണിപ്പെടുത്തിയ ആളെ പിടികൂടാന്‍ എല്ലാവരും സഹായിക്കണം എന്നു പെണ്‍കുട്ടി അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. തരുണയുടെ ഫേസ്ബുക്ക് പോസ്റ്റിന് 7000 ത്തിനു മുകളില്‍ ലൈക്കുകളും 2000 ത്തോളം ഷെയറുകളും 1000 കമന്റും ഉണ്ട്. അരുണയുടെ തീരുമാനത്തിനു മികച്ച പിന്തുണയാണു സോഷ്യല്‍ മീഡിയയില്‍ നിന്നു ലഭിച്ചത്.