മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സ്വദേശമായ മെയിന്‍പുരിയിലാണ് സംഭവം. ഭര്‍ത്താവിനും മകള്‍ക്കെുമൊപ്പം ഇവിടെയുള്ള മാര്‍ക്കറ്റില്‍ വന്നതായിരുന്നു യുവതി. ഇവിടെവെച്ച് തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കളെ ഇവര്‍ തല്ലി. ഇതിനെ തുടര്‍ന്നാണ് ഈ യുവാക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആളുകള്‍ നോക്കിനില്‍ക്കെ ഇവരെ തല്ലി ചതച്ചത്. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനും മര്‍ദ്ദനമേറ്റു. 

ചുറ്റുമുള്ളവര്‍ കണ്ടു നിന്നതല്ലാതെ തടയാന്‍ശ്രമിച്ചില്ല. എന്നാല്‍, പലരും മൊബൈല്‍ ഫോണില്‍ ഈ രംഗങ്ങള്‍ ചിത്രീകരികരിക്കാന്‍ മറന്നില്ല. വടികൊണ്ടുള്ള അടിയേറ്റ് തലയില്‍നിന്ന് രക്തം വാര്‍ന്നിട്ടും യുവാക്കള്‍ അ്രകമണം അവസാനിപ്പിച്ചില്ല. പൊലീസ് എത്തിയ ശേഷമാണ് ഇവരെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചത്.