കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്.

വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്ന ഓരോ പെണ്ണും മരണം വരെയും മംഗല്യസൂത്രമണിയണമെന്ന പ്രതീക്ഷയോടെ, ആഗ്രഹത്തോടെയാണ് ആ നിമിഷങ്ങളെ നേരിടുന്നത്. വര്‍ദ്ധിക്കുന്ന വിവാഹമോചനങ്ങള്‍ക്കും അവിഹിത ബന്ധങ്ങള്‍ക്കും എപ്പോഴും പ്രതിക്കൂട്ടില്‍ കയറുന്ന സ്ത്രീയുടെ മനസ് ഒരിക്കലും തിരിച്ചറിയപ്പെടാതെ പോകുന്നു എന്നത് ശാപം തന്നെ. വീട്ടുജോലികള്‍ക്കും കുഞ്ഞുങ്ങളെ വളര്‍ത്തലിനും ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്നതിനിടയിലും ചവിട്ടി ഞെരിക്കപ്പെടുന്ന അവളുടെ കുഞ്ഞു സ്വപ്നങ്ങള്‍ പലപ്പോഴും വിഷാദരോഗം പോലെയുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് അവളെ നയിക്കാറുണ്ട്.
രാത്രിയുടെ ഏതോ യാമത്തില്‍ മനസില്‍ തെളിഞ്ഞ രണ്ട് വരികള്‍ സ്വന്തം ഡയറിയില്‍ പോലും കുറിച്ച് വെക്കാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത സ്ത്രീകള്‍ പലപ്പോഴും തന്നെ മനസിലാക്കുന്ന ഒരാളിനെ കാണുമ്പോള്‍ അയാളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനെ എങ്ങനെ കുറ്റപ്പെടുത്താനാവും?
തന്നെ തിരിച്ചറിയുന്ന, കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട സ്വന്തം മോഹങ്ങളെ ആലിംഗനം ചെയ്യുന്ന ഒരു പുരുഷനെ പെണ്ണിന് ഒഴിവാക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് എങ്ങനെ അവളെ കുറ്റപ്പെടുത്താനാവും?
ഒരു ഭാര്യ, ഭര്‍ത്താവിനെ ഉപേക്ഷിച്ചാല്‍ വലിയ വാര്‍ത്തയാകുന്നു ഇന്ന്, പക്ഷേ നൂറ്റാണ്ടുകളായി ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ഭാര്യമാര്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കുന്നത് വളരെ സാധാരണവും 'ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നത് അസാധാരണവും ആകുന്നതിന്റെ ലോജിക് ലളിതമാണ്, പെണ്ണ്, പെണ്ണ് എന്നും സഹിക്കാനും ക്ഷമിക്കാനും, ത്യജിക്കാനും മാത്രമുള്ളവളാണ്. അടക്കി വെച്ച സ്വപ്നങ്ങളുടെ ചൂളയില്‍ വെന്തെരിയേണ്ടവള്‍.
(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)
മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?
നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!
ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!
ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!
മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!
നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും വിവാഹം എന്ന ഉത്തരവും!
ഹാഷിം പറമ്പില്‍ പീടിക: 'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍ കുരുപൊട്ടുന്നവര്‍'
അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍ ഒന്നുമല്ല; എങ്കിലും...
റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?
അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?
ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!
ഷെമി: ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!
ലക്ഷ്മി അനു: സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ, അവളുടെ മാറ്റം നിങ്ങളറിയും!
ദീപ സൈറ: എന്തുകൊണ്ട് അവര്‍ വിവാഹത്തെ ഭയപ്പെടുന്നു?
