കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്.

അമ്മേ, അമ്മക്ക് ഒട്ടും പേടിയുണ്ടായിരുന്നില്ലേ കല്യാണം കഴിക്കാന്‍? പരിചയം ഇല്ലാത്ത ഒരാളുടെ കൂടെ ജീവിതം മുഴുവന്‍ പങ്കിടാന്‍ എങ്ങിനെ ധൈര്യം ഉണ്ടായി? യാതൊരു മുന്‍പരിചയം ഇല്ലാത്തവരുടെ വീട്ടില്‍ പോയി താമസിക്കാന്‍ ഒരു വിഷമവും ഉണ്ടായില്ലേ? കല്യാണം കഴിഞ്ഞു വെറും 15 ദിവസം കഴിഞ്ഞു കേരളത്തിലെ ഒരു നാട്ടിന്‍ പുറത്തു നിന്നും ദൂരെ ഡല്‍ഹിയിലേക്ക് വണ്ടി കയറുമ്പോള്‍ ഒരു അപരിചിതത്വവും തോന്നിയില്ലേ?
അമ്മയുടെ സ്ഥാനത്തു ഞാനായിരുന്നെങ്കില്‍ ഒരിക്കലും ഞാന്‍ അങ്ങിനെയുള്ള കല്യാണത്തിന് സമ്മതിക്കില്ലായിരുന്നു. നിക്ക് കല്യാണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണ്. എന്തുകൊണ്ടാണ് കല്യാണം കഴിഞ്ഞാല്‍ പെണ്ണ് ഭര്‍ത്താവിന്റെ വീട്ടില്‍ പോയി താമസിക്കണം എന്ന നിര്‍ബന്ധം? എന്തുകൊണ്ടാണ് പെണ്ണ് മാത്രം എല്ലാം സഹിക്കേണ്ടി വരുന്നത്? .ഭര്‍ത്താവ് ഇല്ലാത്ത സമയത്തും ഭര്‍ത്താവിന്റെ വീട്ടില്‍ പോയി താമസിക്കണമെന്നു നിര്‍ബന്ധം പിടിക്കുന്ന ഭര്‍ത്താവ് എന്തുകൊണ്ട് ഭാര്യയുടെ വീട്ടില്‍ പോയി താമസിക്കുന്നില്ല? ഇതൊക്കെ ആര് ഉണ്ടാക്കിയ നിയമമാണ്? ഭാര്യയും ഭര്‍ത്താവും ഒരുമിച്ചു ജോലി ചെയ്തു വീട്ടില്‍ എത്തിയാലും എന്തുകൊണ്ട് ഭക്ഷണം ഉണ്ടാക്കുന്ന ജോലി എപ്പോഴും ഭാര്യയുടേത് മാത്രം ആകുന്നു?
ഇങ്ങിനെ ഒരു പാട് ചോദ്യങ്ങളുമായി എന്റെ മകള്‍ എന്റെ പിന്നാലെ ഇടക്കിടക്ക് വരാറുണ്ട്. പെണ്‍കുട്ടികള്‍ ഉള്ള അമ്മമാര്‍ക്ക് ഈ ചോദ്യങ്ങള്‍ പരിചിതമായിരിക്കും.
നമ്മള്‍ സ്ത്രീകളിലും ചീത്ത വശങ്ങള്‍ ഉള്ളവരില്ലേ? സ്ത്രീകളെ കൊണ്ട് മന:സമാധനം കിട്ടാത്ത പുരുഷന്മാര്‍ ഇല്ലേ?
പക്ഷെ എനിക്ക് പറയാന്‍ ഒറ്റ ഉത്തരമേ ഉള്ളു. സ്‌നേഹിക്കുക. സ്‌നേഹത്തിനു മുന്നില്‍ എല്ലാവരും നമ്മുടെ മുന്നില്‍ മുട്ട് കുത്തും. പെണ്ണുങ്ങള്‍ സ്വാതന്ത്ര്യത്തിനു വേണ്ടി കഷ്ടപ്പെടുന്നുണ്ട്. ..അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ ഭര്‍ത്താവോ ഭര്‍ത്താവിന്റെ വീട്ടുകാരോ സമ്മതിക്കുന്നില്ല. ഇങ്ങിനെയുള്ള സംഭവങ്ങള്‍ ഉണ്ട്. പക്ഷെ ഇതൊക്കെ ചെറിയൊരു ശതമാനം മാത്രമല്ലെ ഉള്ളൂ. ബാക്കി ആണുങ്ങള്‍ എല്ലാം ഇങ്ങിനെ പെണ്ണുങ്ങളെ അടിമകളാക്കി കഴിയുന്നവരല്ല. എത്രയോ നല്ല കുടുംബങ്ങള്‍ പരസ്പര വിശ്വാസത്തോടെയും സ്‌നേഹത്തോടെയും കഴിയുന്നുണ്ട്. അതിനു പുറമെ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് ഒരു പെണ്ണിന്റെ ആധിപത്യമാണ് വീട്ടില്‍ കൂടുതല്‍ എന്നും. പെണ്ണിന്റെ സ്‌നേഹത്തിനു മുന്നില്‍ കീഴടങ്ങാത്ത ഒരു പുരുഷനും ഈ ഭൂമിയില്‍ ഉണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. അവരും വികാരജീവികളാണ്. സ്‌നേഹമുള്ളവരാണ്. നമ്മളെ സംരക്ഷിക്കുന്നവരാണ്. ഓരോ അമ്മമാരും അവരുടെ ആണ്‍മക്കള്‍ക്കു എങ്ങിനെ ഒരു സ്ത്രീക്ക് അവളുടെ അധികാരങ്ങളും ഇഷ്ടങ്ങളും സ്വാതന്ത്ര്യവും കൊടുക്കണമെന്നും ജീവിതാനുഭവങ്ങളിലൂടെ കാണിച്ചു കൊടുക്കന്നതാവും ഏറ്റവും നല്ല ശിക്ഷണം.
പൂര്‍ണ്ണ സാക്ഷരത നേടിയ കേരളത്തിലെ സ്ത്രീകള്‍ വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ സ്ത്രീകളെക്കാള്‍ ഭാഗ്യവതികളാണ്. അവിടെയാണ് സ്ത്രീകള്‍ വെറും അടിമകളായി ഞാന്‍ കണ്ടിട്ടുള്ളത്. ആണ്‍ മേല്‍കോയ്മ എന്താണെന്ന് ശരിക്കും ഞാന്‍ നേരില്‍ കണ്ടിട്ടുള്ളത് അവിടുത്തെ ഗ്രാമപ്രദേശങ്ങളിലാണ്. അവരുടെ ദിവസം തുടങ്ങുന്നത് രാവിലെ 3 .30 - 4 മണിക്കാണ്. അതു രാത്രി 11 മണി വരെ നീളും. വീട്ടിലെ ഭര്‍ത്താവിന്റെയും, ഭര്‍ത്താവിന്റെ അമ്മയുടെയും സഹോദരങ്ങളുടെയും അതിനു പുറമെ അവിടെയുള്ള വളര്‍ത്തുമൃഗങ്ങളുടെയും (പ്രധാനമായും എരുമകളുടെ) കാര്യങ്ങളെല്ലാം സമയാസമയങ്ങളില്‍ നോക്കി അതുകഴിഞ്ഞു വയലുകളില്‍ പോയി കൃഷിപ്പണി വേറെയും ചെയ്യുന്നു. ഭര്‍ത്താവ് ചെയ്യുന്ന ജോലി വെറും വീട്ടുമുറ്റത്തു ഒരു കട്ടില്‍ ഇട്ടു 'ഹുക്ക' വലിക്കുക, ഗ്രാമത്തിലെ മറ്റു ആണുങ്ങളുടെ കൂടെ സഭ ചേര്‍ന്ന് ശീട്ട് കളിക്കുക, ഇത്രയോക്കെയേ ഉള്ളൂ. ആ ഗ്രാമങ്ങളില്‍ കല്യാണം കഴിഞ്ഞു ഒരു പെണ്ണ് നരകത്തിലേക്കാണ് കാലു എടുത്തു വെക്കുന്നത്. മുഖം മറച്ചു മാത്രം നടക്കുന്ന അവരുടെ ഉടലുകളെ പൊതിയുന്നത് എപ്പോഴും വിയര്‍പ്പിന്റെയും ചാണകത്തിന്റെയും ഗന്ധമായിരിക്കും. ഇവരാണ് ഭൂമിയിലെ മാലാഖമാര്‍. സ്‌നേഹത്തിന്റെ വാക്കുകള്‍ ഇവര്‍ക്ക് വേനല്‍ മഴപോലെ ആയിരിക്കും. പ്രണയം എന്താണെന്ന് ഇവര്‍ അറിഞ്ഞിട്ടുണ്ടാകുമോയെന്നത് തന്നെ സംശയം. ഈ സഹനത്തിന്റെ പ്രധാന കാരണം വിദ്യാഭ്യാസക്കുറവാണ്. ഒരു വീടിന്റെ നെടുംതൂണായിട്ടും ഈ സ്ത്രീകള്‍ സ്വയം പര്യാപ്തരല്ല. ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന വെറും കളിപ്പാവകള്‍. ഇവിടെയാണ് സ്ത്രീകള്‍ സഹനത്തിന്റെ പ്രതീകമായി മാറുന്നത്.
കേരളത്തിലെ സ്ത്രീകള്‍ വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ സ്ത്രീകളെക്കാള്‍ ഭാഗ്യവതികളാണ്
നല്ലതും ചീത്തയും എല്ലാവരിലും ഉണ്ടാവും. നമ്മള്‍ സ്ത്രീകളിലും ചീത്ത വശങ്ങള്‍ ഉള്ളവരില്ലേ? സ്ത്രീകളെ കൊണ്ട് മന:സമാധനം കിട്ടാത്ത പുരുഷന്മാര്‍ ഇല്ലേ?. ചില വിവാഹ ബന്ധങ്ങളില്‍ സ്ത്രീകള്‍ 'താടകകള്‍' ആകാറില്ലേ? പ്രത്യേകിച്ചും ഈ കാലത്ത് ഒരു ആണിന് പെണ്ണിനെ നശിപ്പിക്കാന്‍ കഴിക്കുന്നതിനേക്കാള്‍ എത്രയോ എളുപ്പമാണ് ഒരു പെണ്ണിന് ആണിനെ അപമാനിക്കാന്‍. നിയമം ഇന്ന് മുഴുവന്‍ പെണ്ണുങ്ങള്‍ക്ക് അനുകൂലമാണ്. ഒരു സ്ത്രീ ആയിട്ടും, ഒരു പെണ്‍കുട്ടിയുടെ അമ്മയായിട്ടും ഞാന്‍ പുരുഷന്മാര്‍ക്ക് അനുകൂലമായി എന്തുകൊണ്ട് വാദിക്കുന്നു എന്നല്ലേ. എന്റെ ജീവിതാനുഭവം. എനിക്ക് ചുറ്റും കാണുന്ന ജീവിതങ്ങള്‍. ദുരിതം അനുഭവിക്കുന്ന സ്ത്രീകള്‍ ഇല്ല എന്ന് ഇതിനര്‍ത്ഥമില്ല. ധാരാളം ഉണ്ട്. അതും ഞാന്‍ കണ്ടറിഞ്ഞിട്ടുണ്ട്.
ഭര്‍ത്താവ് ഭാര്യയെ അടക്കി ഭരിക്കുന്നതു പോലെ ഭാര്യ ഭര്‍ത്താവിനും സ്വാതത്ര്യം കൊടുക്കാത്ത ഭാര്യമാരും ഇല്ലേ? കൂട്ടുകാരോടും വീട്ടുകാരോടും അകന്നു അവളുടെ മാത്രമാകാന്‍ ഭാര്യ ശാഠ്യം പിടിക്കാറില്ലേ? ഇതെല്ലാം സ്‌നേഹത്തിന്റെ ചില അലിഖിത നിയമങ്ങള്‍ ആണ. അത് പോലെ തന്നെ അണുകുടുംബങ്ങളില്‍ പാചകത്തിന് സഹായിക്കുന്നവരും കുട്ടികളുടെ ഉത്തരവാദിത്വങ്ങള്‍ എടുക്കന്നവരും ഒക്കെ പുരുഷന്മാരുടെ കൂട്ടത്തിലുണ്ട്.
പെണ്‍കുട്ടികള്‍ വിവാഹത്തിന് പേടിക്കുന്നത് പോലെ ആണ്‍കുട്ടികള്‍ക്കും ചെറിയൊരു പേടിയില്ലേ?
ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും സ്വന്തക്കാരെ കാണാനുമൊക്കെയുള്ള ആവശ്യങ്ങള്‍ പരസ്പരം അറിഞ്ഞു അനുവദിച്ചു കൊടുത്തേ പറ്റൂ. പുരുഷനായാലും സ്ത്രീയായാലും ഓരോരുത്തര്‍ക്കും അവരുടേതായ വ്യക്തിത്വമുണ്ട്. അതറിഞ്ഞുകൊണ്ട് തമ്മില്‍ തമ്മില്‍ സ്വാതന്ത്ര്യം കൊടുക്കുകയും വാങ്ങുകയും വേണം. പലപ്പോഴും നമ്മള്‍ മനസ്സില്‍ വിചാരിക്കുന്ന പോലെത്തെ സ്‌നേഹവും കരുതലും വിശ്വാസവും ഒക്കെ നമ്മുടെ പങ്കാളിയില്‍ നിന്നും കിട്ടാതെ വരുമ്പോഴാണ് അത് കിട്ടുന്ന സ്ഥലത്തേക്ക് സ്ത്രീ ആയാലും പുരുഷനായാലും അവരുടെ മനസ്സ് ചായുന്നത. ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ ഇതൊരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഇതിനു സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല.
പെണ്‍കുട്ടികള്‍ വിവാഹത്തിന് പേടിക്കുന്നത് പോലെ ആണ്‍കുട്ടികള്‍ക്കും ചെറിയൊരു പേടിയില്ലേ? അതിനു പ്രധാന കാരണം അവള്‍ ഇന്ന് പുരുഷനൊപ്പം സ്ഥാനം പിടിച്ചു എന്നത് തന്നെ. അവള്‍ ഇന്ന് സ്വയം പര്യാപ്തയാണ്. ആണുങ്ങള്‍ ഇറക്കിവിട്ടാലും അവള്‍ ഇന്ന് സുഖസുന്ദരമായി ജീവിക്കും. എല്ലാ മേഖലയിലും അവള്‍ അവളുടെ പ്രഥമ സ്ഥാനം പിടിച്ചു കഴിഞ്ഞു. പിന്നെന്തിനു പേടിക്കണം? പെണ്‍കുട്ടികളെ നിങ്ങളുടെ ലോകമാണിന്ന്. ഇനി ആണ്‍കുട്ടികള്‍ പേടിക്കട്ടെ. അവര്‍ക്കു നിങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല.
പരസ്പര പൂരകങ്ങളാണ്. സ്ത്രീയും പുരുഷനും ..ഒന്നില്ലാതെ മറ്റൊന്നിനു നിലനില്‍പ്പില്ല.
(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)
മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?
നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!
ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!
ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!
മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!
നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും വിവാഹം എന്ന ഉത്തരവും!
ഹാഷിം പറമ്പില്‍ പീടിക: 'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍ കുരുപൊട്ടുന്നവര്‍'
അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍ ഒന്നുമല്ല; എങ്കിലും...
റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?
അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?
ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!
ഷെമി: ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!
ലക്ഷ്മി അനു: സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ, അവളുടെ മാറ്റം നിങ്ങളറിയും!
