യു.എസ്.എയിലെ മേരിലാന്‍റിലുള്ള ഈ സ്ത്രീക്ക് അപ്രതീക്ഷിതമായാണ് ലോട്ടറി അടിച്ചത്. അതും ചെറിയ തുകയല്ല. 2,25,000 ഡോളറാണ് ലോട്ടറിയടിച്ചത്. ഏകദേശം 1.5 കോടി. വളരെ യാദൃശ്ചികമായാണ് വനീസ വാര്‍ഡ് എന്ന യുവതി ലോട്ടറി ടിക്കറ്റ് എടുക്കുന്നതും, ഇത്രയും തുക സമ്മാനമായി ലഭിക്കുന്നതും. 

അച്ഛന്‍ ആവശ്യപ്പെട്ടതനുസരിച്ച് കാബേജ് വാങ്ങാന്‍ കടയില്‍ പോയതാണ് വനീസ. കടയിലെത്തിയപ്പോള്‍ ഒരു വിന്‍ എ സ്പിന്‍ സക്രാച്ച് ഓഫ് ടിക്കറ്റ് കൂടി വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 

വീട്ടിലെത്തി ടിക്കറ്റ് സ്ക്രാച്ച് ചെയ്ത് നോക്കിയപ്പോഴാണ് ഗെയിമിലെ ഏറ്റവും വലിയ തുക ലഭിച്ചത് മനസിലാകുന്നത്. പിന്നാലെ 1.5 കോടി രൂപയും   ലഭിക്കുകയായിരുന്നു. കടയില്‍ കാബേജ് വാങ്ങാന്‍ പോയ ആ നേരത്തോട് നന്ദി പറയുകയാണ് വനീസ. 

ആ തുക താന്‍ വിരമിച്ച ശേഷം ഉപയോഗപ്പെടുത്തുമെന്നും ഡിസ്നി വേള്‍ഡിലേക്ക് ഒരു യാത്ര നടത്തുമെന്നും വനീസ പറയുന്നു.