ദുബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍നിന്നും 10 മിനിറ്റ് യാത്ര ചെയ്താല്‍ എത്തുന്ന ദുബൈ ഗ്രീക്ക് ഹാര്‍ബറിലാണ് ഈ പടുകൂറ്റന്‍ ഗോപുരം ഉയരുന്നത്. നാലു വര്‍ഷത്തിനകം ഇതിന്റെ പണി പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്. 

കെട്ടിട നിര്‍മാതാക്കളായ എമാര്‍ പ്രേപ്പര്‍ട്ടീസാണ് ഈ കെട്ടിടം നിര്‍മിക്കുന്നത്. ബുര്‍ജ് ഖലീഫയ്ക്ക് നിലവില്‍ 828 മീറ്റര്‍ ഉയരമാണുള്ളത്. ഇതിലും വലുതായിരിക്കും പുതിയ കെട്ടിടം. 100 കോടി ഡോളറാണ് ഇതിനു ചെലവ് കണക്കാക്കുന്നത്. സ്പാനിഷ് സ്വിസ് ആര്‍ക്കിടെക്റ്റ് സാന്റിയാഗോ കലാട്രാവാ വാല്‍സ് ആണ് ഇതിന്റെ ശില്‍പ്പി. കെട്ടിടത്തിന് എത്ര ഉയരമുണ്ടായിരിക്കും എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം തിങ്കളാഴ്ച ഈ പടുകൂറ്റന്‍ ഗോപുരത്തിന് തറക്കല്ലിട്ടു.