ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്റെ ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട മുന്‍ വൈറ്റ് ഹൗസ് ജീവനക്കാരി മോണിക്ക ലെവിന്‍സ്‌കി ഇപ്പോള്‍ എന്തു ചെയ്യുകയാണ്? ലോകം മുഴുവനുമുള്ള മാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ട മോണിക്ക ലെവിന്‍സ്‌കി ഇപ്പോള്‍ ലണ്ടനിലാണ്. ഓണ്‍ലൈനില്‍ കൂട്ടമായി ആക്രമിക്കപ്പെടുന്ന ആളുകളുടെ സഹായത്തിനായി പ്രവര്‍ത്തിക്കുകയാണ് അവര്‍ ഇപ്പോള്‍. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠനം കഴിഞ്ഞ ശേഷമാണ് പുതിയ വഴിയിലേക്ക് അവര്‍ തിരിഞ്ഞത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സമിതിക്ക് മുമ്പാകെ നല്‍കിയ സാക്ഷി മൊഴി പുറത്തായതിനെ തുടര്‍ന്ന് അതിക്രൂരമായി വേട്ടയാടപ്പെട്ട മോണിക്ക, ഓണ്‍ലൈനില്‍ ഇത്തരം അവസ്ഥകളില്‍ ചെന്നു പെടുന്നവര്‍ക്ക് മാനസികമായ കരുത്ത് നല്‍കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. ഓണ്‍ലൈന്‍ വേട്ടകള്‍ക്കെതിരായ ബോവല്‍കരണ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ഇവര്‍. ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോണിക്ക താനനുഭവിച്ച പീഡനങ്ങളും പുതിയ പ്രവര്‍ത്തനങ്ങളും വിശദീകരിച്ചത്. 

വൈറ്റ് ഹൗസ് ജീവനക്കാരിയായിരിക്കെ 22ാം വയസ്സില്‍ അന്നത്തെ പ്രസിഡന്റ് ബില്‍ക്ലിന്റനുമായി ലൈംഗിക ബന്ധം പുലര്‍ത്തി എന്ന കാര്യം പുറത്തുവന്നതോടെയാണ് മോണിക്ക വിവാദങ്ങളില്‍ പെട്ടത്. എഫ്ബിഐ നടത്തിയ രഹസ്യ ഓപ്പറേഷനെ തുടര്‍ന്നാണ് മോണിക്കയുടെ രഹസ്യ ബന്ധം പുറത്തറിഞ്ഞത്. സുഹൃത്ത് ചമഞ്ഞ് മോണിക്കയുടെ കൂടെ നിന്ന ഒരു മുന്‍ സഹപ്രവര്‍ത്തകയാണ് മോണിക്കയെ കുടുക്കി രഹസ്യം ചോര്‍ത്തിയത്. പിന്നീട്, ഈ വിവരങ്ങള്‍ കോളിളക്കമുണ്ടാക്കിയ വാര്‍ത്തകളായി. എന്നാല്‍, ക്ലിന്റന്‍ ഈ ആരോപണം നിഷേധിച്ചു. 'ആ സ്ത്രീയുമായി ഒരു ബന്ധവുമില്ല' എന്നായിരുന്നു ക്ലിന്റന്റെ വാദം. തുടര്‍ന്ന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രത്യേക സമിതിക്കു മുമ്പാകെ മോണിക്കയ്ക്ക് എല്ലാ കാര്യങ്ങളും തുറന്നു പറയേണ്ടി വന്നു. ഒമ്പത് തവണ വൈറ്റ് ഹൗസില്‍ ക്ലിന്റന്‍ തന്നെ ലൈംഗികമായി ബന്ധപ്പെട്ടതായി അവര്‍ വിശദാംശങ്ങള്‍ സഹിതം മൊഴി നല്‍കി. മൂവായിരം പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലെ മോണിക്കയുടെ മൊഴി മാധ്യമങ്ങള്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ചു. ഇത് പിന്നീട് ഓണ്‍ലൈനിലും ലഭ്യമായി. 

ഈ സംഭവത്തിനു ശേഷം ക്രൂരമായ സാമൂഹ്യ ബഹിഷ്‌കരണത്തിനും ആക്രമണങ്ങള്‍ക്കും വിധേയയായ മോണിക്ക പിന്നീട് അമേരിക്ക വിട്ട് ലണ്ടനില്‍ പോയി. അവിടെ പഠനം നടത്തിയ അവര്‍ പിന്നീട് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. വിവാദങ്ങളുടെയും ആക്രമണങ്ങളുടെയും കാലത്ത് താന്‍ ആത്മഹത്യ ചെയ്യുന്നതിന് തൊട്ടടുത്ത് എത്തിയതായി അവര്‍ പറയുന്നു. ജീവിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. എന്നാല്‍, പിന്നീട് അവര്‍ ഈ അവസ്ഥകള്‍ മറി കടന്നു. ഇപ്പോള്‍, ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാവുന്നവരുടെ സഹായത്തിന് വേണ്ടി ഓടി നടക്കുകയാണ് ഇവര്‍. എങ്കിലും ഇപ്പോഴും സമൂഹം തന്നെ മറ്റൊരു വിധത്തിലാണ് കാണുന്നതെന്ന് അവര്‍ അഭിമുഖത്തില്‍ പറയുന്നു. 

ലോകമെങ്ങും ആദരിക്കപ്പെടുന്ന സൈബര്‍ ആക്രമണ വിരുദ്ധ പ്രവര്‍ത്തകയാണ് മോണിക്ക ഇപ്പോള്‍. ഫേസ് ബുക്ക് അടക്കമുള്ള നിരവധി കമ്പനികളില്‍ അവര്‍ പ്രഭാഷണം നടത്തി ഇന്റനെറ്റിനെ ആക്രമണങ്ങളില്‍നിന്ന് മുക്തമാക്കുന്നതിനുള്ള ബോധവല്‍കരണത്തിനായി ലോകമെങ്ങും പ്രഭാഷണം നടത്തുന്ന അവര്‍ ഈയിടെ ഇന്ത്യയിലും എത്തിയിരുന്നു. ബൈ സ്റ്റാന്റര്‍ വെറല്യൂഷന്‍ പോലുള്ള സന്നദ്ധ സംഘടനകളില്‍ സജീവമായ മോണിക്ക ലോകമെങ്ങും ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കുള്ള കൗണ്‍സലിംഗ് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാണ്. ഈയിടെ അവര്‍ നടത്തിയ ടെഡ് പ്രഭാഷണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.