Asianet News MalayalamAsianet News Malayalam

ലൈംഗികാനുഭവങ്ങള്‍ തുറന്നുപറഞ്ഞ ഈ യുവതി പാക്കിസ്താനില്‍ ഇളക്കിവിട്ടത് കൊടുങ്കാററ്

Zahra Haider who wrote about her sex life
Author
First Published May 7, 2016, 4:49 PM IST

ഇസ്‌ലാമബാദ്: പാക്കിസ്താനില്‍ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് ഒരു യുവതിയാണ്. 19 വയസ്സു വരെ പാക്കിസ്താനില്‍ കഴിഞ്ഞ ശേഷം പിന്നീട് കാനഡയിലേക്ക് കുടിയേറിയ സഹ്‌റ ഹൈദര്‍ എന്ന യുവതി പാക് ജീവിതങ്ങളില്‍ അഴിച്ചു വിട്ട കൊടുങ്കാറ്റ് ചെറുതല്ല.  പാക് യുവത്വം ഓണ്‍ലെനിലും ഓഫ് ലൈനിലുമായി സഹ്‌റയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് തുടരുകയാണ്. കൊടും വിമര്‍ശനങ്ങളും തെറിവിളികളും ഇടയ്ക്ക് അനുകൂലമായ അഭിപ്രായങ്ങളും അവരെ തേടി എത്തുന്നു. 

Zahra Haider who wrote about her sex life

Image Coutesy: BBC

എന്താണ് സഹ്‌റയുടെ പ്രശസ്തിക്കു കാരണം? അതൊരു കുറിപ്പാണ്. പ്രശസ്തമായ വൈസ് മാസികയില്‍ സഹ്‌റ എഴുതിയ ലേഖനം. തന്റെ വിവാഹ പൂര്‍വ്വ ലൈംഗിക അനുഭവങ്ങളെ കുറിച്ചാണ് സഹ്‌റ എഴുതിയത്. ആ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പാക്കിസ്താന്റെ അടഞ്ഞ സാമൂഹ്യ വ്യവസ്ഥക്കുള്ളിലെ ലൈംഗികതയെയും ആസക്തിയുടെ രഹസ്യ ലോകങ്ങളെയും കുറിച്ച് അവര്‍ എഴുതുന്നു. 

2012ല്‍ കാനഡയില്‍ വിദ്യാഭ്യാസ ആവശ്യാര്‍ത്ഥം പോവും വരെ ഒരു ഡസന്‍ ആളുകളുമായി എങ്കിലും തനിക്ക് ലൈംഗിക ബന്ധം ഉണ്ടായിരുന്നതായി സെഹ്‌റ തുറന്ന് എഴുതുന്നു. അന്നും തുറന്ന മാനസികാവസ്ഥയിലായിരുന്നില്ലെന്നും അന്ന് പോലും താന്‍ വല്ലാതെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയാണ് അനുഭവിച്ചിരുന്നത് എന്നും സഹ്‌റ എഴുതുന്നു.

'ലോകത്ത് ഏറ്റവും കൂടുതല്‍ പോണ്‍ കാണുന്നവര്‍ ഉള്ള ഒരു ഇസ്‌ലാമിക രാജ്യമാണ് പാക്കിസ്താന്‍' എന്നു പറഞ്ഞാണ് അവര്‍ ലേഖനം തുടങ്ങുന്നത്. ആ വരികളാണ് ഏറ്റവും കൂടുതല്‍ എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയതും. പാക് സംസ്‌കാരത്തെയും ലൈംഗികതയയും പടിഞ്ഞാറന്‍ കണ്ണിലൂടെ കാണുകയും  അപമാനിക്കുകയുമാണ് അവര്‍ ചെയ്യുന്നത് എന്നാണ് പാക് ഓണ്‍ലൈന്‍ യുവത്വം വിമര്‍ശിക്കുന്നത്. 

Zahra Haider who wrote about her sex life

courtesy: Zahra Haider Twitter 

2012ല്‍ കാനഡയില്‍ വിദ്യാഭ്യാസ ആവശ്യാര്‍ത്ഥം പോവും വരെ ഒരു ഡസന്‍ ആളുകളുമായി എങ്കിലും തനിക്ക് ലൈംഗിക ബന്ധം ഉണ്ടായിരുന്നതായി സെഹ്‌റ തുറന്ന് എഴുതുന്നു. അന്നും തുറന്ന മാനസികാവസ്ഥയിലായിരുന്നില്ലെന്നും അന്ന് പോലും താന്‍ വല്ലാതെ അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയാണ് അനുഭവിച്ചിരുന്നത് എന്നും സഹ്‌റ എഴുതുന്നു. ലോകത്തേറ്റവും പോണ്‍ കാണുന്ന ജനതയായിട്ടും ലൈംഗികതയുടെ പേരില്‍ പാക് സമൂഹം നടത്തുന്ന അടിച്ചമര്‍ത്തല്‍, ലൈംഗികതയെ അങ്ങേയറ്റം അടിച്ചമര്‍ത്തപ്പെട്ട ഒന്നാക്കി മാറ്റിയിരുന്നതായി തിരിച്ചറിയുന്നതായി അവര്‍ എഴുതുന്നു. കാനഡയില്‍ എത്തിയ ശേഷവും പാക് യുവാക്കളുമായുള്ള ലൈംഗിക ബന്ധങ്ങളില്‍ എത്തുമ്പോള്‍, ഈ അടിച്ചമര്‍ത്തലും പുരുഷാധിപത്യ മനോഭാവവും കൂടെ വരുന്നതായി സഹ്‌റ എഴുതുന്നു 

ഇതാണ് സഹ്‌റയുടെ വിവാദമായ, ആയിരക്കണക്കിന് ഷെയര്‍ ചെയ്യപ്പെട്ട കുറിപ്പ്. 

ഈ ലേഖനത്തെ അങ്ങേയറ്റം പ്രതിലോമകരമായ ഒന്നായാണ് പല പാക്കിസ്താന്‍ യുവാക്കളും കാണുന്നത്. പാക് മാധ്യമപ്രവര്‍ത്തകന്‍ അലി മുഈന്‍ നവാസിഷ് സഹ്‌റയ്ക്ക് ഫേസ്ബുക്കില്‍ എഴുതിയ തുറന്ന കത്തും ആയിരക്കണക്കിനാണ് ഷെയര്‍ ശചയ്യപ്പെട്ടത്.

 

 

പാക് സംസ്‌കാരത്തെ കുറിച്ചുള്ള വിധിന്യായമാണ് സഹ്‌റയുടെ കുറിപ്പില്‍ എന്നാണ് അലി പറയുന്നത്. ലോകത്തേറ്റവും പോണ്‍ കാണുന്ന ജനതയാണ് പാക്കിസ്താനില്‍ എന്ന പറയുന്നതിന് തെളിവായി സഹ്‌റ ഒരു ആധികാരിക രേഖയും കാണിക്കുന്നില്ലെന്നും അലി എഴുതുന്നു് സഹ്‌റയുടേത് പാക്കിസ്താനിലെ ഒരു ഉപരിവര്‍ഗ സ്ത്രീയുടെ പ്രശ്‌നങ്ങള്‍ മാത്രമാണെന്നും ഒരു സാധാരണ പാക് സ്ത്രീ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഇതൊന്നുമല്ലെന്നും അലി പറയുന്നു. 

ട്വിറ്ററില്‍ രൂക്ഷമായാണ് സഹ്‌റ വിമര്‍ശിക്കപ്പെട്ടത്. 

Zahra Haider who wrote about her sex life

എന്നാല്‍, ചിലര്‍ അവര്‍ക്ക് പിന്തുണ നല്‍കുന്നു. അവരില്‍ ഏറെയും സ്ത്രീകളാണ്. 

Zahra Haider who wrote about her sex life

 

വിമര്‍ശനവും തെറി പറച്ചിലും അതിരു കടക്കുമ്പോഴും പാക് സ്ത്രീയുടെ ലൈംഗികതയെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വഴി മരുന്നിടാന്‍ തന്റെ തുറന്നു പറച്ചിലുകള്‍ക്ക് കഴിഞ്ഞതില്‍ സന്തോഷമുണ്ട് എന്നാണ് സഹ്‌റ പറയുന്നത്.