ഹരാരേ: ഏതാനും തവണ സ്വര്‍ഗത്തില്‍ പോയതിനുശേഷം ദൈവം പിന്നെ സ്ഥിരമായി സന്ദേശങ്ങളയയ്ക്കും എന്നാണ് സിംബാബ്‌വെയിലെ പാസ്റ്റര്‍ അവകാശപ്പെടുന്നത്. യേശു വാട്‌സാപ്പിലുണ്ട്. പക്ഷേ സ്‌കൈപ്പും ഐഎംഒയുമൊക്കെയാണ് ദൈവത്തിന് താത്പര്യം. ഇതൊന്നും വിശ്വസിക്കാത്തവര്‍ക്ക് തന്നോട് അസൂയയാണെന്നും പാസ്റ്റര്‍ പറയുന്നു. സന്യങ്കോരെ എന്ന ക്രിസ്ത്യന്‍ മതപുരോഹിതനാണ് ഇതുവരെ മറ്റാരും കൈവയ്ക്കാന്‍ ധൈര്യപ്പടാത്ത അവകാശവാദങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്
മാലാഖമാര്‍ക്കൊപ്പം ചിത്രമെടുക്കുക, ദൈവത്തിന്റെ കൂടെ ഇടയ്ക്കിടെ ഓരോ ചായകുടിക്കാന്‍ പോവുക എന്നിവയൊക്കെയാണ് ഇദ്ദേഹത്തിന്റെ മറ്റുചില ഹോബികള്‍. പിന്നെ ചില്ലറ ബാധയൊഴിപ്പിക്കലും മറ്റുമായി ഇദ്ദേഹം സിംബാബ്‌വെയിലെ ജനങ്ങളെ വളരെ വിദഗ്ധമായാണ് കയ്യിലെടുത്തിരിക്കുന്നത്. എന്തായാലും സന്യങ്കോരെയുടെ അവകാശവാദം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.
