മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇടപെടലുകളെ തുടര്‍ന്ന് കട ബാധ്യതയില്‍ നിന്ന് മുക്തമായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ (ആര്‍കോം) ഓഹരികള്‍ ഇന്നലെ നേട്ടത്തിലേക്ക് ഉയര്‍ന്നു. ഇന്നലെ 10 ശതമാനമാണ് ആര്‍കോമിന്‍റെ ഓഹരികള്‍ നേട്ടമുണ്ടാക്കിയത്. 

സ്വീഡിഷ് വ്യവസായ ഭീമനായ എറിക്സണുമായുണ്ടായിരുന്ന 580 കോടി രൂപയുടെ കടബാധ്യത മുകേഷ് അംബാനി ഇടപെട്ടാണ് തിരിച്ചടച്ചത്. ഇന്നലെ ബോംബെ സ്റ്റോക് എക്സചേഞ്ചില്‍ ഏറ്റവും നേട്ടം കെയ്ത കമ്പനികളില്‍ ഒന്നായിരുന്നു ആര്‍കോം. വ്യാപാരം അവസാനിച്ചപ്പോള്‍ ഓഹരി നിരക്ക് 4.40 ലേക്ക് ഉയര്‍ന്നിരുന്നു.