മുംബൈ: ആഗോളവിപണിയുടെ ചുവടുപിടിച്ച്  നഷ്ടത്തോടെയാണ് ഇന്ന് ഇന്ത്യൻ ഓഹരിവിപണിയിലും വ്യാപാരം തുടങ്ങിയത്. ഓട്ടോമൊബൈൽ, ബാങ്കിംഗ്, മെറ്റൽ, ഐടി മേഖലകളിലെല്ലാം നഷ്ടം പ്രകടമാണ്. ഇൻഫ്ര, ഫാർമ എന്നീ മേഖലകളിൽ മാത്രമാണ് അൽപമെങ്കിലും നേട്ടം ഇന്ന് കാണുന്നത്.

സെൻസെക്സ് 100 പോയിന്റും നിഫ്റ്റി 50 പോയിന്റ് നഷ്ടത്തിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. എന്‍ഡിപിസി, എം ആന്‍ഡ് എം, ബജാജ് ഓട്ടോ എന്നീ ഓഹരികൾ ഇന്ന് നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, കോൾ ഇന്ത്യ എന്നീ ഓഹരികളാണ് ഇന്ന് നഷ്ടത്തിലാണ്. വിനിമയനിരക്കിൽ ഡോളറിനെതിരെ 70.17 എന്ന നിരക്കിലാണ് ഇന്ത്യൻ രൂപ മൂല്യം.