മുംബൈ: കഴിഞ്ഞ രണ്ട് ദിവസത്തെ വലിയ നേട്ടത്തിന് ശേഷം ഇന്ന് ഇന്ത്യൻ ഓഹരി വിപണി ഫ്ലാറ്റ് ട്രേഡിംഗിലാണ്. സെൻസെക്സ് 26 ഉം നിഫ്റ്റി 15 ഉം പോയിന്‍റ് നഷ്ടത്തിൽ തുടങ്ങിയെങ്കിലും തുടർന്ന് നേട്ടം കൈവരിക്കുകയായിരുന്നു. 

ഓട്ടോമൊബൈൽ, ബാങ്കിംഗ്, ഇൻഫ്ര, മെറ്റൽ ഓഹരികളിലെല്ലാം വിൽപ്പനസമ്മർദ്ദം പ്രകടമാണ്. എച്ച്സിഎല്‍ ടെക്, ഇന്‍സ് ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‍സി തുടങ്ങിയ ഓഹരികൾ ഇന്ന് ടോപ് ഗെയ്നേഴ്സ് ലിസ്റ്റിൽ സ്ഥാനം നേടി. എന്‍ടിപിസി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ എന്നിവയാണ് ഇന്ന് നഷ്ടം നേരിട്ട ഓഹരികള്‍. ഇന്ത്യൻ രൂപ താരതമ്യേന നില മെച്ചപ്പെടുത്തിയിരിക്കുകയാണ്. വിനിമയനിരക്കിൽ ഡോളറിനെതിരെ 69.74 എന്ന നിരക്കിലാണ് ഇന്ന് രൂപ.