Asianet News MalayalamAsianet News Malayalam

പ്രൊഫഷണലുകളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ച് കൊവിഡ്, തൊഴിൽ രം​ഗത്തെ താൽപര്യങ്ങൾ മാറുന്നു: ആമസോൺ ജോബ് സർവേ

ഇന്ത്യൻ പ്രൊഫഷണലുകൾക്കിടയിൽ ജോലികളിലും ഭാവിയിലെ കരിയർ പദ്ധതികളിലും കൊവിഡ് -19 ന്റെ സ്വാധീനം മനസ്സിലാക്കാൻ ഇ-കൊമേഴ്‍സ് കമ്പനി നിയോഗിച്ച സർവേയുടെ കണ്ടെത്തലുകൾ ആമസോൺ പങ്കിട്ടു. 

amazon job seeker insight survey about covid impact in job market
Author
New Delhi, First Published Sep 13, 2021, 1:24 PM IST

കൊറോണ വൈറസ് പകർച്ചവ്യാധി രാജ്യത്തെ തൊഴിൽ സാഹചര്യങ്ങളിലും അവസരങ്ങളിലും വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. അനേകം പ്രൊഫഷണലുകളുടെ തൊഴിൽ നഷ്ടമായി, പല ആളുകളും തങ്ങളുടെ കരിയറിനെക്കുറിച്ച് പുനർവിചിന്തനം നടത്തുകയും ചെയ്തു.

കൊവിഡ് -19 കാരണം ഇന്ത്യയിലെ മൂന്ന് തൊഴിലന്വേഷകരിൽ രണ്ടുപേരെങ്കിലും തങ്ങൾ ലക്ഷ്യം വച്ചിരുന്ന/തൊഴിൽ ചെയ്യുന്ന വ്യവസായം മാറാൻ താൽപര്യപ്പെടുന്നു. ഇന്ത്യൻ പ്രൊഫഷണലുകൾ അവരുടെ കരിയറിൽ മുന്നേറാനുളള മാർഗ്ഗങ്ങൾ തേടുന്നു. ഇതിനായി, 90 ശതമാനം പേരും പുതിയ സ്കിൽ ട്രെയിം​ഗിന് താൽപര്യം കാണിക്കുന്നതായി ആമസോൺ ജോബ് സീക്കർ ഇൻസൈറ്റ് സർവേ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ പ്രൊഫഷണലുകൾക്കിടയിൽ ജോലികളിലും ഭാവിയിലെ കരിയർ പദ്ധതികളിലും കൊവിഡ് -19 ന്റെ സ്വാധീനം മനസ്സിലാക്കാൻ ഇ-കൊമേഴ്‍സ് കമ്പനി നിയോഗിച്ച സർവേയുടെ കണ്ടെത്തലുകൾ ആമസോൺ പങ്കിട്ടു. ആഗോള ഡാറ്റാ ഇന്റലിജൻസ് കമ്പനിയായ മോർണിംഗ് കൺസൾട്ട് 2021 ഓഗസ്റ്റ് 17 മുതൽ ഓഗസ്റ്റ് 23 വരെ നടത്തിയ പഠനത്തിൽ ഇന്ത്യയിലുടനീളം മുതിർന്ന 1000 പ്രൊഫഷണലുകൾ പങ്കെടുത്തു. 

ഇന്ത്യൻ പ്രൊഫഷണലുകൾ പുതിയതും വ്യത്യസ്തവുമായ ജോലികൾക്കായി തിരയുന്നുവെന്ന് പഠനം വെളിപ്പെടുത്തുന്നു, അവരിൽ 59 ശതമാനം പേരും സജീവമായി പുതിയ ജോലി തേടുന്നു. കൊവിഡ് -19 ന്റെ ഫലമായി ഇന്ത്യയിൽ ജോലി ചെയ്യുന്ന 3 ൽ 1 ൽ കൂടുതൽ (35 ശതമാനം) പ്രൊഫഷണലുകളുടെയും ശമ്പളത്തിൽ കുറവുണ്ടായി. പകർച്ചവ്യാധി പ്രതിസന്ധികൾ മൂലം 3 ൽ 2 ൽ കൂടുതൽ (68 ശതമാനം) തൊഴിലന്വേഷകർ വ്യവസായങ്ങൾ മാറാൻ നോക്കുന്നു. അവരിൽ 3 ൽ 1 (33 ശതമാനം) ഇപ്പോൾ ഒരു പുതിയ ജോലി തേടുന്നു, അവിടെ അവർക്ക് കൂടുതൽ അർത്ഥവത്തായ ജോലി ചെയ്യാൻ കഴിയും എന്ന പ്രതീക്ഷയെ മുൻനിർത്തിയാണിത്. 

ഇന്ത്യയിലെ തൊഴിലന്വേഷകർക്ക് തൊഴിൽ തിരയൽ പ്രക്രിയയെക്കുറിച്ച് പുതിയ ആശങ്കകളുണ്ട്. 51 ശതമാനം തൊഴിലന്വേഷകരും തങ്ങൾ ജോലി ചെയ്ത വ്യവസായങ്ങളിൽ തന്നെ അവസരങ്ങൾ നേടാൻ താൽപ്പര്യപ്പെടുന്നു. പാൻഡെമിക്കിനെത്തുടർന്ന് 56 ശതമാനം പേർക്കും തൊഴിൽ സുരക്ഷ ഒരു പ്രധാന മുൻഗണനാ വിഷയമായി മാറിയിട്ടുണ്ട്. പകുതി പ്രൊഫഷണലുകൾക്ക് (49 ശതമാനം), ഒരു ജോലി പരിഗണിക്കുമ്പോൾ അവർക്ക് പഠിക്കാനും സ്വയം വികസിപ്പിക്കാനും സഹായിക്കുന്ന അവസരങ്ങൾക്കാണ് ഉയർന്ന മുൻഗണനയാണ് നൽകുന്നത്. 47 ശതമാനം പ്രൊഫഷണലുകൾക്ക്, ജോലി പരിഗണിക്കുമ്പോൾ സുരക്ഷിതമായ ജോലിസ്ഥലത്തെ അന്തരീക്ഷം ഉയർന്ന മുൻഗണനയാണ്.

കൂടാതെ, 75 ശതമാനം പ്രൊഫഷണലുകളും അവരുടെ നിലവിലെ കഴിവുകൾ അഞ്ച് വർഷത്തിനുള്ളിൽ കാലഹരണപ്പെടുമെന്ന് ആശങ്കപ്പെടുന്നു. അവരിൽ 90 ശതമാനവും പുതിയ കരിയർ കഴിവുകൾ പഠിക്കാൻ താൽപ്പര്യപ്പെടുന്നു. 74 ശതമാനം പേരും ഈ താൽപ്പര്യം അവരിൽ ഉയർന്നു വരാൻ കാരണം കൊവിഡ് -19 പകർച്ചവ്യാധി സാഹചര്യമാണെന്ന് അഭിപ്രായപ്പെട്ടു. കൂടാതെ, ഇന്ത്യയിലെ 45 ശതമാനം പ്രൊഫഷണലുകളും കരിയർ മുന്നേറ്റത്തിന് സാങ്കേതികവും ഡിജിറ്റൽ വൈദഗ്ധ്യവും അനിവാര്യമാണെന്ന് വിശ്വസിക്കുന്നു, 38 ശതമാനം പേരും കരിയർ മുന്നേറ്റത്തിന് മാർക്കറ്റിംഗ് സ്കില്ലുകൾ പ്രധാനമാണെന്ന് വിശ്വസിക്കുന്നു. ജോലി ചെയ്യുന്ന മുതിർന്ന പ്രൊഫഷണലുകളിൽ 76 ശതമാനം പേർക്കും ഇതിനകം തൊഴിലുടമകൾ നൽകുന്ന അധിക പരിശീലനത്തിലൂടെ കരിയറിൽ മുന്നേറാനുളള പിന്തുണ ലഭിച്ചിട്ടുണ്ട്. ഇവരിൽ 93 ശതമാനവും ഇതിനകം പരിശീലനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്, 97 ശതമാനം പേർ കൂടുതൽ തൊഴിൽ പരിശീലനം ലഭിക്കാൻ ആഗ്രഹിക്കുന്നു.

ഇന്ത്യൻ തൊഴിലന്വേഷകരുടെ മാറിക്കൊണ്ടിരിക്കുന്ന ആശങ്കകളും അഭിലാഷങ്ങളും താൽപ്പര്യങ്ങളും പഠനം അടിവരയിടുന്നു, കൊവിഡ് -19 പകർച്ചവ്യാധി തൊഴിൽ സംസ്കാരത്തിലും തൊഴിൽ തെരഞ്ഞെടുപ്പുകളിലും തൊഴിൽ വിപണിയിലും വിപ്ലവകരമായ മാറ്റമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ വിപണിയിൽ പ്രസക്തമായി തുടരുന്നതിന് നൈപുണ്യ വികസനത്തിനാണ് പ്രൊഫഷണലുകൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios