മുംബൈ: കൊവിഡ് -19 പകർച്ചവ്യാധി മൂലം വിതരണ ശൃംഖലയിലും ആഗോളതലത്തിലെ വാഹനങ്ങളുടെ ഡിമാൻഡിലും ഉണ്ടായ ആഘാതം മൂലം വാഹന ഘടക നിർമാണ വ്യവസായത്തിൽ 16 ശതമാനം വരുമാന ഇടിവിന് സാധ്യതയുണ്ടെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ക്രിസിൽ. 

ആഭ്യന്തര വിപണിയിൽ പുതിയ വാഹനങ്ങൾക്കായുള്ള കടുത്ത ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് ക്രിസിലിന്റെ പ്രവചനം. ഗ്രാമീണ മേഖലയിൽ നിന്നുള്ള ആവശ്യകത ട്രാക്ടറുകൾക്ക് പുറമെ ഇരുചക്ര വാഹനങ്ങൾക്കും ചെറുകിട വാണിജ്യ വാഹനങ്ങൾക്കും ഗുണം ചെയ്യുമെങ്കിലും, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ രണ്ട് പാദങ്ങളിൽ വാഹന നിർമ്മാതാക്കളുടെ ഉൽപാദന ഷെഡ്യൂളുകൾ മിതമായി നിലയിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി ഏജൻസി പറയുന്നു. 

ഓട്ടോ ഘടക വ്യവസായത്തിന്റെ വാർഷിക വിറ്റുവരവിന്റെ മൂന്നിലൊന്ന് ഭാഗവും അനന്തര വിപണികളിൽ നിന്നും കയറ്റുമതിയിൽ നിന്നുമുള്ള ഡിമാൻഡാണ്. ഈ സാമ്പത്തിക വർഷം ഇതിൽ വലിയ മാറ്റമില്ലാതെ തുടരുമെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി ചൂണ്ടിക്കാട്ടി.