വിദേശത്ത് താമസിക്കുന്ന പൗരന്മാർക്ക് നാട്ടിലേക്ക് ബിറ്റോകോയിൻ ഡോളറിൽ പണം അയയ്ക്കാനും സാധിക്കുമെന്ന് സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു.

ന്യൂയോർക്ക്: ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന് നിയമപരമായ അം​ഗീകാരം നൽകി എൽ സാൽവദോർ. ബിറ്റ്കോയിന് നിയമപരമായി അം​ഗീകാരം നൽകുന്ന ആദ്യ രാജ്യമാണ് എൽ സാൽവദോർ. ഇനിമുതൽ യുഎസ് ഡോളറിനൊപ്പം രാജ്യത്ത് സാധനങ്ങളും സേവനങ്ങളും വാങ്ങാൻ പൗരന്മാർക്ക് ബിറ്റ്കോയിനും ഉപയോ​ഗിക്കാമെന്ന് എൽ സാൽവ​​ദോർ സർക്കാർ വ്യക്തമാക്കി. 

ഇതോടൊപ്പം സർക്കാരിന്റെ ഡിജിറ്റൽ കറൻസിയായ സി വോലറ്റായ ഷിവോയിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ പൗരനും 30 ഡോളർ വീതം ബിറ്റ്കോയിനിൽ നൽകുമെന്ന് പ്രസിഡന്റ് നയിബ് ബുകെലെ വ്യക്തമാക്കി. വോലറ്റായയിൽ ബിറ്റ്കോയിൻ ഡോളറിലേക്ക് മാറ്റി പിൻവലിക്കാൻ സൗകര്യമുളള എടിഎമ്മുകളും രാജ്യത്ത് സർക്കാർ മുൻകൈയെടുത്ത് സ്ഥാപിച്ചു കഴിഞ്ഞു.

പരമാവധി ബിറ്റ്കോയിൻ ഡോളറിൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ പുതിയ ലക്ഷ്യം. എൽ സാൽവദോർ സമ്പദ്‍വ്യവസ്ഥയിൽ വലിയ സ്വാധീനമുളള വിഭാ​ഗമാണ് പ്രവാസികൾ. ഇവരിൽ നിന്ന് നാട്ടിലേക്ക് എത്തുന്ന പ്രവാസിപ്പണം സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലാണ്. ഇത്തരത്തിലുളള പ്രവാസിപ്പണം അയയ്ക്കുമ്പോഴുളള വലിയ കമ്മീഷൻ തുക ബിറ്റ്കോയിൻ ഡോളർ ഇടപാടിലൂടെ ഇല്ലാതാകും. 

വിദേശത്ത് താമസിക്കുന്ന പൗരന്മാർക്ക് നാട്ടിലേക്ക് ബിറ്റ്കോയിൻ ഡോളറിൽ പണം അയയ്ക്കാനും സാധിക്കുമെന്ന് സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞു. മധ്യ അമേരിക്കയിലെ രാജ്യമാണ് എൽ സാൽവദോർ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona