ഉല്‍പ്പാദനം ഉയര്‍ത്താന്‍ ചിപ്പ് ക്ഷാമം തടസ്സമാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് ബിസിനസ് ഹെഡ് ജയപ്രദീപ് പറഞ്ഞു.

മുംബൈ: ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. നേരത്തെ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും ഉല്‍പ്പാദനം കുറയ്ക്കുകയാണെന്ന് അറിയിച്ചിരുന്നു. 

സെപ്റ്റംബര്‍ മാസത്തിലെ ഏഴ് ദിവസത്തെ ഉല്‍പ്പാദനം പൂര്‍ണമായി നിര്‍ത്തിവയ്ക്കാനാണ് മഹീന്ദ്ര തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ഈ മാസത്തെ ഉല്‍പ്പാദനത്തില്‍ 20 മുതല്‍ 25 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ചിപ്പ് ഉല്‍പ്പാദക രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ലഭ്യത കുറഞ്ഞതാണ് ഉല്‍പ്പാദനം നിര്‍ത്തിവയ്ക്കാന്‍ കാരണമെന്ന് മഹീന്ദ്ര വ്യക്തമാക്കി. ചിപ്പ് ഉള്‍പ്പടെയുളള ഇലക്ട്രോണിക് ഘടകങ്ങളുടെ ലഭ്യതക്കുറവ് ഇരുചക്ര വാഹന നിര്‍മാതാക്കളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിപണി ആവശ്യകതയ്ക്ക് അനുസരിച്ച് വാഹനങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കമ്പനികള്‍ പ്രയാസപ്പെടുകയാണ്. 

ഉല്‍പ്പാദനം ഉയര്‍ത്താന്‍ ചിപ്പ് ക്ഷാമം തടസ്സമാണെന്ന് റോയല്‍ എന്‍ഫീല്‍ഡ് ബിസിനസ് ഹെഡ് ജയപ്രദീപ് പറഞ്ഞു. വിപണി ആവശ്യകതയ്ക്ക് അനുസരിച്ച് വാഹനങ്ങള്‍ എത്തിക്കാന്‍ കമ്പനികള്‍ പ്രയാസപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona