2025 ഓടെ ഓണ്‍ലൈനിലെ സ്ത്രീകളുടെ അടിവസ്ത്ര വിപണി 100 കോടി ഡോളര്‍ മുതല്‍ 120 കോടി ഡോളര്‍ വരെ വളരും. ഓഫ്ലൈന്‍ വിപണിയില്‍ ശ്രദ്ധയൂന്നി മുന്നോട്ട് പോകുന്ന അമന്റെ എനമോര്‍, ട്രയംഫ് തുടങ്ങിയ നിരവധി ബ്രാന്റുകളുണ്ട്. 

ദില്ലി: ഇന്ത്യയിലെ സ്ത്രീകളുടെ അടിവസ്ത്ര വിപണി 2025ഓടെ 1100 കോടി ഡോളര്‍ 1200 കോടി ഡോളര്‍ വളരുമെന്ന് കണ്‍സള്‍ട്ടിങ് സ്ഥാപനമായ റെഡ്‌സീര്‍. യുവാക്കളായ സ്ത്രീകള്‍ തൊഴിലിലേക്ക് കൂടുതലായി കടന്നുവരുന്നതും പുത്തന്‍ ബ്രാന്റുകളെ കുറിച്ച് ബോധവതികളാവുന്നതും വിപണിയുടെ വളര്‍ച്ചയുടെ വേഗം കൂട്ടുമെന്നാണ് പ്രതീക്ഷ. 

വസ്ത്ര വിപണന മേഖലയില്‍ തന്നെ അതിവേഗം വളരുന്ന ഒന്നാണിത്. 2025 ഓടെ ഓണ്‍ലൈനിലെ സ്ത്രീകളുടെ അടിവസ്ത്ര വിപണി 100 കോടി ഡോളര്‍ മുതല്‍ 120 കോടി ഡോളര്‍ വരെ വളരും. ഓഫ്ലൈന്‍ വിപണിയില്‍ ശ്രദ്ധയൂന്നി മുന്നോട്ട് പോകുന്ന അമന്റെ എനമോര്‍, ട്രയംഫ് തുടങ്ങിയ നിരവധി ബ്രാന്റുകളുണ്ട്. അതേസമയം ഓണ്‍ലൈനില്‍ ഫ്‌ലിപ്കാര്‍ട്ടിലോ ആമസോണിലോ ഇതിന് പ്രത്യക ശ്രദ്ധ നല്‍കിയിട്ടില്ല.

റീബോക്, നൈക്, പ്യുമ തുടങ്ങിയ ബ്രാന്റുകള്‍ ദീര്‍ഘകാലമായി രാജ്യത്ത് അടിവസ്ത്ര അവബോധം വര്‍ധിപ്പിക്കാന്‍ നിക്ഷേപം നടത്തുന്നുണ്ട്. ഇവയൊക്കെ വലിയ തോതില്‍ വിപണനം ചെയ്യപ്പെടുന്ന ബ്രാന്റുകളുമാണ്. റെഡ്‌സീര്‍ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ മഹാനഗരങ്ങളേക്കാള്‍ വേഗത്തിലാണ് ചെറിയ പട്ടണങ്ങളില്‍ അടിവസ്ത്ര വിപണി വളരുന്നത്. 1.5 മടങ്ങ് വേഗതയാണ് അധികം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona