Asianet News MalayalamAsianet News Malayalam

ധനമന്ത്രിയുടെ പ്രഖ്യാപനം : 'ആത്മനിർഭർ'ഭാരത് എന്നതിൽ ഊന്നൽ, നിർമല സീതാരാമൻ ആ വാക്ക് വിശദീകരിച്ചത് നാല് ഭാഷകളിൽ

'ആത്മനിർഭർ' ഭാരത് എന്നതിനെ ധനമന്ത്രി മലയാളത്തിലേക്ക് 'സ്വയം ആശ്രിത ഭാരതം' എന്നാണ് മൊഴിമാറ്റിയത്. 

Fin Minister Nirmala Sitaraman stresses on Atmanirbhar, explains it in four southindian languages
Author
Delhi, First Published May 13, 2020, 5:05 PM IST

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇരുപതു ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങൾ നൽകാൻ വേണ്ടി ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ നടത്തുന്ന പത്രസമ്മേളനം പുരോഗമിക്കുകയാണ്. ധനമന്ത്രി തന്റെ പ്രസംഗം തുടങ്ങിത് തന്നെ പ്രധാനമന്ത്രി വളരെ ദീർഘ വീക്ഷണത്തോടെയും വിശാലദർശനത്തോടെയും ആണ് ഭാരതത്തിന്റെ ഭാവിയെ നിർണയിക്കുന്ന ഈ പാക്കേജ് തീരുമാനിച്ചത് എന്നും, അതിൽ സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ ഉള്ള വിദഗ്ധരുടെ വിലപ്പെട്ട അഭിപ്രായങ്ങൾ പരിഗണിച്ചിട്ടുണ്ട് എന്നാണ്. 

പ്രധാനമന്ത്രിയെപ്പോലെ ധനമന്ത്രിയും 'ആത്മനിർഭർ ഭാരത്' എന്ന ആശയത്തിന്മേൽ തന്നെയാണ് ഊന്നിയിട്ടുളളത്. ഈ പാക്കേജ് നൽകുന്ന ഉത്തേജനം നമ്മുടെ സമ്പദ് വ്യവസ്ഥയെ ഈ സങ്കടസന്ധിയിൽ നിന്ന് മുന്നോട്ടു കൊണ്ടുപോകും എന്ന് ധനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. 

ഇനിയുള്ള ഭാഗങ്ങളിൽ ആ വാക്ക് ഇനിയും നിങ്ങൾ കേൾക്കും എന്നും, ദക്ഷിണേന്ത്യയിൽ നിന്നുള്ള പലർക്കും ഈ വാക്ക് ചിലപ്പോൾ പരിചിതമായിരിക്കില്ല എന്നതിനാൽ അതിനെ ഒന്നുകൂടി വിശദീകരിക്കുകയാണ് എന്നും നിർമല സീതാരാമൻ പറഞ്ഞു. അതിനു ശേഷം ധനമന്ത്രി ആത്മനിർഭർ ഭാരത് എന്ന വാക്കിനെ തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ നാലു ദക്ഷിണേന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് കേൾപ്പിക്കുകയും ചെയ്തു.  'ആത്മനിർഭർ' ഭാരത് എന്നതിനെ ധനമന്ത്രി മലയാളത്തിലേക്ക് 'സ്വയം ആശ്രിത ഭാരതം' എന്നാണ് മൊഴിമാറ്റിയത്. 

Follow Us:
Download App:
  • android
  • ios