Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി

സ്വർണ്ണ ശേഖരം 1.525 ബില്യൺ ഡോളർ ഉയർന്ന് 37.625 ബില്യൺ ഡോളറിലെത്തി. 

foreign exchange reserve of India at record high
Author
Mumbai, First Published Aug 8, 2020, 6:49 PM IST

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 11.938 ബില്യൺ ഡോളർ ഉയർന്ന് 2020 ജൂലൈ 31 ന് അവസാനിച്ച ആഴ്ചയിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 534.568 ബില്യൺ ഡോളറിലെത്തി. മൊത്തം കരുതൽ ശേഖരത്തിന്റെ പ്രധാന ഭാഗമായ വിദേശ കറൻസി ആസ്തി 10.347 ബില്യൺ ഡോളർ വർദ്ധിച്ച് 490.829 ബില്യൺ ഡോളറായി. 

രാജ്യത്തിന്റെ കരുതൽ ധനം 13.4 മാസത്തെ ഇറക്കുമതിക്ക് തുല്യമാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ കരുതൽ ധനം 56.8 ബില്യൺ ഡോളർ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണ ശേഖരം 1.525 ബില്യൺ ഡോളർ ഉയർന്ന് 37.625 ബില്യൺ ഡോളറിലെത്തി. 

അന്താരാഷ്ട്ര നാണയ നിധിയുമായുള്ള ഇന്ത്യയുടെ പ്രത്യേക ഡ്രോയിംഗ് അവകാശം 12 ദശലക്ഷം ഡോളർ ഉയർന്ന് 1.475 ബില്യൺ ഡോളറിലെത്തി. രാജ്യത്തിന്റെ റിസർവ് പൊസിഷൻ 54 ദശലക്ഷം ഡോളർ ഉയർന്ന് 4.639 ബില്യൺ ഡോളറിലെത്തി.

Follow Us:
Download App:
  • android
  • ios