ഡോളര്‍ വാങ്ങാനും കൈമാറാനുമുള്ള അധിക ചിലവ് ഇതോടെ ഇല്ലാതാകും. ബാങ്ക് വഴി രൂപയില്‍ ഇടപാടുകള്‍ വേഗത്തില്‍ നടത്താം എന്നതും നേട്ടമാകും.

കൊച്ചി: ഇന്‍ഡ്യ-യുഎഇ വ്യാപാര ഇടപാടിന് ഇനി രൂപ മതിയെന്ന ധാരണയിലേക്ക് ഇരു രാജ്യങ്ങളും എത്തിയത് ഇന്ത്യക്ക് വലിയ നേട്ടമാകും. ഇന്ത്യന്‍ കറന്‍സിക്ക് കൂടുതല്‍ രാജ്യങ്ങളില്‍ വ്യാപാര അംഗീകാരം ലഭിക്കുന്നുവെന്നത് രൂപയെ ആഗോള കറന്‍സിയാക്കാന്‍ ലക്ഷ്യമിടുന്ന കേന്ദ്ര സര്‍ക്കാരിനും നേട്ടമാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ധനകാര്യ വകുപ്പിലേയും ബാങ്കിംഗ് മേഖലയിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അബുദാബി കേന്ദ്രീകരിച്ചു നടത്തിയ ചര്‍ച്ചയുടെ വിജയമാണ് പുതിയ തീരുമാനം. ഇന്ത്യയുമായുള്ള വ്യാപാര ഇടപാടിന് കറന്‍സിയായി രൂപയെ അംഗീകരിക്കുന്ന 18ാമത് രാജ്യമായി യുഎഇ മാറി.

നിലവില്‍ റഷ്യ, ജര്‍മ്മനി, യുകെ തുടങ്ങിയ മുന്‍ നിര രാജ്യങ്ങളുമായി ഇന്‍ഡ്യക്ക് സമാന കരാറുണ്ട്. ക്രൂഡ് ഓയിലടക്കമുള്ള ഇടപാടുകള്‍ക്ക് രൂപ നല്‍കിയാല്‍ മതിയെന്ന ധാരണ ഇന്ത്യക്ക് വന്‍ തോതില്‍ വിദേശ നാണയം ലാഭിക്കാനാകും. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറുള്ള രാജ്യമാണ് യുഎഇ. കേരളത്തില്‍ നിന്ന് അവശ്യ വസ്തുക്കളടക്കം നിരവധി ഉൽപന്നങ്ങള്‍ പ്രതിദിനം കയറ്റുമതി ചെയ്യുന്നുണ്ട്. 

കേരളത്തിലടക്കം നിരവധി സ്ഥാപനങ്ങള്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കം പുതിയ തീരുമാനം ഗുണം ചെയ്യും. ഡോളര്‍ വാങ്ങാനും കൈമാറാനുമുള്ള അധിക ചിലവ് ഇതോടെ ഇല്ലാതാകും. ബാങ്ക് വഴി രൂപയില്‍ ഇടപാടുകള്‍ വേഗത്തില്‍ നടത്താം എന്നതും നേട്ടമാകും. ഈ വര്‍ഷം ഇതു വരെ 44 ബില്യണ്‍ ഡോളറിന്‍റെ വ്യാപാരം ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയിട്ടുണ്ട്. വര്‍ഷാവസാനത്തോടെ ഇത് 73 ബില്യണ്‍ ഡോളറാകും എന്നാണ് കണക്കാക്കുന്നത്.

Read More... 23,000 കോടിക്ക് ധാരാവി ചേരിയുടെ മുഖം മാറ്റും; അദാനിക്ക് അന്തിമ അനുമതി