Asianet News MalayalamAsianet News Malayalam

ഇന്ത്യൻ ജിഡിപി വളർച്ച: പുതിയ റിപ്പോട്ടുമായി ക്രിസിൽ, ഇരട്ടയക്ക വളർച്ച ഉണ്ടായേക്കില്ലെന്ന് റേറ്റിം​ഗ് ഏജൻസി

രണ്ടാം തരം​ഗം കടുത്ത സാഹചര്യത്തിലേക്ക് നീങ്ങിയാൽ നിരക്ക് 8.2 ശതമാനമായി കുറയും. 

gdp growth projection of India Crisil fy 22
Author
Mumbai, First Published May 11, 2021, 6:27 PM IST

മുംബൈ: 2021-22 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി വളർച്ച നിരക്ക് 8.2 ശതമാനമായി കുറഞ്ഞേക്കാമെന്ന് റേറ്റിം​ഗ് ഏജൻസിയായ ക്രിസിൽ വ്യക്തമാക്കി. ജൂൺ അവസാനത്തോടെ കൊവിഡ്-19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗം മൂലമുളള ആഘാതം സാമ്പത്തിക രം​ഗത്തെ തളർത്തിയാൽ വളർച്ചാ നിരക്കിൽ ഇടിവുണ്ടാകുമെന്ന് ഏജൻസി കണക്കാക്കുന്നു. 

എന്നാൽ, മുൻപ് കണക്കാക്കിയ 11 ശതമാനം വളർച്ചയുടെ അടിസ്ഥാന എസ്റ്റിമേറ്റ് ക്രിസിൽ നിലനിർത്തിയിട്ടുണ്ട്. നിലവിലെ സാമ്പത്തിക വർഷത്തിൽ 11 ശതമാനം വളർച്ച കൈവരിക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടേക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് ലോക്ക്ഡൗണുകളും യാത്രാ- ഉൽപ്പാദന നിയന്ത്രണങ്ങളും തുടരുന്ന പശ്ചാത്തലത്തിലാണ് ഇപ്രകാരമുളള വിലയിരുത്തൽ. 
 
ഏജൻസി രണ്ട് സാഹചര്യങ്ങളാണ് കണക്കാക്കുന്നത്. മെയ് അവസാനത്തോടെ രണ്ടാമത്തെ തരംഗം മിതമായ സാഹചര്യത്തിലേക്ക് എത്തിയാൽ ജിഡിപി വളർച്ച നിരക്ക് 9.8 ശതമാനമായി കുറയും. എന്നാൽ, രണ്ടാം തരം​ഗം കടുത്ത സാഹചര്യത്തിലേക്ക് നീങ്ങിയാൽ നിരക്ക് 8.2 ശതമാനമായി കുറയും. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios