മുംബൈ: രാജ്യത്തെ സ്വർണ -വജ്രാഭരണങ്ങളുടെ കയറ്റുമതി ജൂൺ മാസത്തിൽ 34.72% ഇടിഞ്ഞ് 1.64 ബില്യൺ ഡോളറായി  (ഏകദേശം 12,333 കോടി രൂപ), കഴിഞ്ഞ വർഷം ജൂണിൽ ഇത് 2.5 ബില്യൻ ഡോളറായിരുന്നു. ( ഏകദേശം18,951 കോടി രൂപ). ഏപ്രിൽ -ജൂൺ മാസങ്ങളിലെ കയറ്റുമതി 54.79% ഇടിഞ്ഞ് 2.75 ബില്യൺ ഡോളറായി.

കഴിഞ്ഞ വർഷം മൊത്തം കയറ്റുമതി 6.07 ബില്യൺ ഡോളറായിരുന്നു. രാജ്യത്തെ മൊത്തം കയറ്റുമതിയുടെ 15% സ്വർണ, വജ്ര മേഖലയിൽ നിന്നാണ്. കയറ്റുമതി പ്രധാനമായും അമേരിക്ക, യൂറോപ്പ്, ചൈന, ജപ്പാൻ എന്നീ മേഖലകളിലേക്കാണ്. ആകെ കയറ്റുമതിയുടെ നാലിലൊന്നും അമേരിക്കയിലേക്കാണ്.

2020 -21 ആദ്യപാദത്തിലെ കയറ്റുമതി 79% കുറഞ്ഞ് 321.24 മില്യൺ ഡോളറായിരുന്നു. കളർ സ്റ്റോണുകളുടെ കയറ്റുമതി ചുരുങ്ങിയത് 80.56 ശതമാനമായിട്ടാണ്. എന്നാൽ, രാജ്യത്തെ വെളളി ആഭരണ കയറ്റുമതി 2020 ഏപ്രിൽ -ജൂൺ വരെ 168 മില്യൺ ഡോളറിൽ നിന്നും 324.59 മില്യൺ ഡോളറായി ഉയർന്നു.

രാജ്യത്തേക്കുളള സ്വർണ, വജ്രാഭരണങ്ങളുടെ ഇറക്കുമതി 74.8% കുറഞ്ഞ് 915.14 ദശലക്ഷം ഡോളറിന്റേതായി. പ്രകൃതിദത്ത വജ്ര (റഫ് ഡയമണ്ട് ) ഇറക്കുമതി 82.7% ഇടിഞ്ഞു. 481.65 മില്യൺ ഡോളറിന്റെ ഇറക്കുമതി മാത്രമാണ് ഈ വിഭാ​ഗത്തിൽ നടപ്പുവർഷം ഇതുവരെയും നടന്നിട്ടുള്ളത്.