Asianet News MalayalamAsianet News Malayalam

ഈ സാമ്പത്തിക വർഷം ഇന്ത്യ ഒമ്പത് ശതമാനം വളരും, റിപ്പോർട്ട് പുറത്തുവിട്ട് റേറ്റിം​ഗ് ഏജൻസി

ജിഡിപി 9.5 ശതമാനമായി ഉയരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അന്താരാഷ്ട്ര നാണയ നിധിയും പ്രതീക്ഷിക്കുമ്പോൾ ഏഷ്യൻ ഡെവലപ് മെന്റ് ബാങ്കിന്റെ കഴിഞ്ഞയാഴ്ചത്തെ പ്രവചനം അനുസരിച്ച് നടപ്പ് സാമ്പത്തിക വർഷം 10 ശതമാനം വളർച്ച സമ്പദ്‍വ്യവസ്ഥയിൽ പ്രതീക്ഷിക്കുന്നു. 

Icra growth forecast Indian GDP
Author
Mumbai, First Published Sep 27, 2021, 7:21 PM IST

മുംബൈ: റേറ്റിംഗ് ഏജൻസിയായ ഐസിആർഎ ലിമിറ്റഡ് ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 8.5 ശതമാനത്തിൽ നിന്ന് ഒമ്പത് ശതമാനമായി ഉയർത്തി. സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലെ മികച്ച വളർച്ചാ സാധ്യതകൾ ചൂണ്ടിക്കാട്ടിയാണ് നിരക്കിൽ ഏജൻസി മാറ്റം വരുത്തിയത്. 

കൊവിഡ് -19 വാക്സിനേഷൻ നടപടികൾ മികച്ച രീതിയിൽ പുരോ​ഗമിക്കുന്നത് സമ്പദ്‍വ്യവസ്ഥയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു, പകർച്ചവ്യാധിയെ തുടർന്ന് പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ ഇത് സഹായകമാകുമെന്നും, മികച്ച ഖരിഫ് വിളവെടുപ്പ് കാർഷിക മേഖലയിൽ നിന്നുള്ള ഉപഭോഗ ആവശ്യം നിലനിർത്താൻ സാധ്യതയുണ്ടെന്നും ഏജൻസി കണക്കാക്കുന്നു. എന്നാൽ, കൊവിഡ് മൂന്നാം തരം​ഗ ആശങ്കകൾ സമ്പദ്‍വ്യവസ്ഥയിൽ നിലനിൽക്കുന്നതായും റിപ്പോർട്ട് അഭിപ്രായപ്പെടുന്നു. 

ജിഡിപി 9.5 ശതമാനമായി ഉയരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അന്താരാഷ്ട്ര നാണയ നിധിയും പ്രതീക്ഷിക്കുമ്പോൾ ഏഷ്യൻ ഡെവലപ് മെന്റ് ബാങ്കിന്റെ കഴിഞ്ഞയാഴ്ചത്തെ പ്രവചനം അനുസരിച്ച് നടപ്പ് സാമ്പത്തിക വർഷം 10 ശതമാനം വളർച്ച സമ്പദ്‍വ്യവസ്ഥയിൽ പ്രതീക്ഷിക്കുന്നു. ആരോഗ്യകരമായ സംഭരണം തുടരുന്നതോടെ, കാർഷിക വികാരങ്ങൾ അനുകൂലമായി തുടരുമെന്ന് ഐസിആർഎ പ്രതീക്ഷിക്കുന്നു, ഇത് സാമ്പത്തിക പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.

കേന്ദ്രസർക്കാരിന്റെ ചെലവ് ഏപ്രിൽ-ജൂലൈ മാസങ്ങളിൽ 4.7 ശതമാനം ചുരുങ്ങി, നടപ്പ് സാമ്പത്തിക വർഷത്തിലെ ബജറ്റ് എസ്റ്റിമേറ്റിന്റെ 28.8 ശതമാനമായിരുന്നു ഇത്. സർക്കാർ ഉപഭോഗച്ചെലവ് ആദ്യപാദത്തിലെ സ്ഥിതിക്ക് വിപരീതമായി, ഉയർന്ന സർക്കാർ ചെലവുകൾ ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ വളർച്ച വർദ്ധിപ്പിക്കുമെന്നും റേറ്റിം​ഗ് ഏജൻസി പ്രതീക്ഷിക്കുന്നു. 

 

 

Follow Us:
Download App:
  • android
  • ios