ദില്ലി: 2020 ജൂലൈയിലെ ജിഎസ്ടി വരുമാനം 87,422 കോടി രൂപയാണെന്ന് ധനമന്ത്രാലയം. 87,422 കോടി നികുതി വരുമാനത്തിന്റെ വിഭജനം ഇങ്ങനെയാണ്: സിജിഎസ്ടി 16,147 കോടി രൂപ, എസ്‌ജിഎസ്ടി 21,418 കോടി രൂപ, ഐജിഎസ്ടി 42,592 കോടി രൂപ (ചരക്ക് ഇറക്കുമതിക്കായി ശേഖരിച്ച 20,324 കോടി രൂപ ഉൾപ്പെടെ), സെസ് 7,265 കോടി രൂപ (ചരക്ക് ഇറക്കുമതിയിൽ നിന്ന് സമാഹരിക്കുന്ന 807 കോടി ഉൾപ്പെടെ), മന്ത്രാലയം പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കി.

വരുമാന ശേഖരണം ജൂണിലും താഴ്ന്ന നിലയിലായിരുന്നു. ജൂണിൽ സർക്കാർ 90,917 കോടി രൂപ സമാഹരിച്ചിരുന്നു. 2019 ജൂലൈയിൽ സർക്കാരിന്റെ ജിഎസ്ടി മോപ്പ് അപ്പ് 1.02 ലക്ഷം കോടി രൂപയായിരുന്നു. 2020 ജൂലൈ മാസത്തിൽ റെ​ഗുലർ സെറ്റിൽമെന്റിനുശേഷം കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും നേടിയ ആകെ വരുമാനം സിജിഎസ്ടിക്ക് 39,467 കോടി രൂപയും എസ്ജിഎസ്ടിക്ക് 40,256 കോടി രൂപയുമാണ്.

കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തിന്റെ 86 ശതമാനമാണ് മാസത്തെ വരുമാനം. ഈ മാസത്തിൽ, ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 84 ശതമാനവും ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം (സേവന ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഈ സ്രോതസ്സുകളിൽ നിന്നുള്ള വരുമാനത്തിന്റെ 96 ശതമാനവുമായിരുന്നു.