Asianet News MalayalamAsianet News Malayalam

5 വർഷത്തിനകം 20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക ലക്ഷ്യം, കെ-ഡിസ്ക് കിഫ്ബിയെക്കാൾ പ്രാധാന്യം നേടിയേക്കും

ലോകത്ത് ഒരു സർക്കാർ നൈപുണ്യ വികസനം ഉറപ്പുനൽകുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നത് ഇതാദ്യമായാണെന്ന് അദ്ദേഹം പറഞ്ഞു. 

K DISC to be most important institution in Pinarayi 2.0
Author
Thiruvananthapuram, First Published May 19, 2021, 5:22 PM IST

ഴിഞ്ഞ അഞ്ച് വർഷത്തിൽ, എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ കിഫ്ബിയാണ് ആധിപത്യം പുലർത്തിയിരുന്നത്. എന്നാൽ, രണ്ടാം പിണറായി വിജയൻ സർക്കാരിൽ കിഫ്ബിക്ക് തുല്യമായോ അല്ലെങ്കിൽ കിഫ്ബിയെക്കാൾ പ്രാധാന്യത്തോ‌ടെയോ ഉയർന്നുവരാൻ സാധ്യതയുളള സ്ഥാപനം കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജി കൗൺസിൽ (കെ-ഡിസ്ക്) ആയിരിക്കും. സംസ്ഥാനത്തിന്റെ നൈപുണ്യ വികസന പരിപാടികൾ ഏകോപിപ്പിക്കുകയും തൊഴിലവസര സൃഷ്ടിയിൽ പ്രധാന പങ്കും ഈ സ്ഥാപനത്തിനാകും.  

“കിഫ്ബി പോലെ ഒരു സ്ഥാപന മികവായി കെ-ഡിസ്ക്കിനെയും വികസിപ്പിക്കും,” മുൻ ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. ലോകത്ത് ഒരു സർക്കാർ നൈപുണ്യ വികസനം ഉറപ്പുനൽകുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം സൃഷ്ടിക്കുന്നത് ഇതാദ്യമായാണെന്ന് അദ്ദേഹം ടെലിഫോണിക് ഇന്റർവ്യൂവിൽ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് വ്യക്തമാക്കി. വർക്ക് ഫ്രം ഹോം (ഡബ്ല്യുഎഫ്എച്ച്) ആശയം ലോകമെമ്പാടും ശക്തി പ്രാപിക്കുമ്പോൾ ഇത് ഉപയോഗപ്രദമാകും. യോഗ്യത വിലയിരുത്തലിന്റെ വിവിധ വശങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്ലാറ്റ്ഫോമുകളുടെ പ്ലാറ്റ്ഫോം സ്ഥാപിക്കുക എന്നതാണ് കെ-ഡിസ്കിന്റെ മൊത്തത്തിലുള്ള ലക്ഷ്യം. കഴിവുകളുടെ റേറ്റിംഗ്, ലഭ്യമായ തൊഴിൽ പ്രൊഫൈലുകളും വർക്ക് പ്രൊഫൈലുകളും ഉപയോഗിച്ച് തൊഴിലന്വേഷകരുടെയും തൊഴിലുടമകളുടെയും ആവശ്യകതകളുമായി പൊരുത്തപ്പെടുന്നതും സാമൂഹ്യ സുരക്ഷയും ബെഞ്ചിംഗ് പിന്തുണയും ഉൾപ്പെടുന്ന വിജ്ഞാന തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടുളള ആവശ്യമായ ഇടപെടലുകളും സ്ഥാപനം ലക്ഷ്യമിടുന്നതായി അദ്ദേഹം വ്യക്തമാക്കി.

ആദ്യത്തെ ഐടി വിപ്ലവം

തൊഴിലുകളും തൊഴിൽ നൽകുന്നവരുമായും പങ്കാളിത്തം സ്ഥാപിക്കാൻ കെ-ഡിസ്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തൊഴിലുടമകളെ തൊഴിലവസരങ്ങൾ പോസ്റ്റുചെയ്യാൻ അനുവദിക്കുന്ന ഓസ്ട്രേലിയൻ ഫ്രീലാൻസ് മാർക്കറ്റ്പ്ലെയ്സ് വെബ്സൈറ്റായ ഫ്രീലാൻസർ.കോം പോലുള്ള കമ്പനികൾ കേരളവുമായി കരാർ ഒപ്പിടാൻ കാത്തിരിക്കുകയാണെന്ന് ഐസക് പറഞ്ഞു. ഡബ്ല്യുഎഫ്എച്ച് ആശയം മുതലാക്കാനും ഇവിടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സംസ്ഥാനത്തിന് ഒരു വർഷ കാലയളവുളള വിൻഡോയുണ്ട്. “കഴിഞ്ഞ ബജറ്റിൽ കെ-ഡിസ്ക് പദ്ധതികളെക്കുറിച്ച് ഞങ്ങൾ പരാമർശിക്കുകയും അത് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വീണ്ടും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്, കെ-ഡിസ്കിന്റെ യഥാർത്ഥ സാധ്യതകൾ ആർക്കും പൂർണമായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല,” അദ്ദേഹം പറഞ്ഞു.

കേരളം ടെക്നോപാർക്ക് ആരംഭിച്ചെങ്കിലും ആദ്യത്തെ ഐടി വിപ്ലവം നഷ്ടമായതിനാൽ, തൊഴിൽ വിപണിയിൽ ഇപ്പോൾ ഒരു വലിയ വിള്ളലുണ്ടെന്ന് ഐസക് കണക്കാക്കി, കേരളം ആ മേഖലയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ഉപകരണങ്ങൾ വാങ്ങുന്ന ആളുകൾക്ക് സൗജന്യമായി ക്രെഡിറ്റ് നൽകാനും വർക്ക് സ്റ്റേഷനുകൾ സ്ഥാപിക്കാനുമാണ് പദ്ധതി.

20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും

​ഗി​ഗ് സമ്പദ് വ്യവസ്ഥയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് തോമസ് ഐസക് നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. കെ-ഫോണിന്റെ ഇൻറർനെറ്റ് സൂപ്പർഹൈവേ പോലുള്ള അടിസ്ഥാന സൗകര്യങ്ങളോടെ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തിന് 20 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തോമസ് ഐസക് ഉറപ്പ് നൽകുന്നു, ഈ ആളുകൾക്ക് പ്രതിമാസം ശരാശരി 20,000-30,000 രൂപ വരെ വരുമാനം ലഭിക്കുമെന്നും അദ്ദേഹം എക്സ്പ്രസിനോട് പറഞ്ഞു. 

കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് പോലുള്ള പങ്കാളികൾക്കൊപ്പം, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി, ഐസിടി അക്കാദമി, കൂടാതെ മറ്റ് നിരവധി അക്കാദമിക് ഗവേഷണ പരിശീലന സ്ഥാപനങ്ങൾ കെ-ഡിസ്കിന് പങ്കാളികളായുണ്ട്, ആഗോള വിപണിയിലെ തൊഴിൽ ആവശ്യങ്ങളുമായി കേരളത്തിലെ വിജ്ഞാന തൊഴിലാളികളുടെ കഴിവുകളും തൊഴിൽ നൈപുണ്യവും പൊരുത്തപ്പെടുത്തുന്നതിനുള്ള ഒരു വേദി വികസിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios