Asianet News MalayalamAsianet News Malayalam

ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത് എസ്ബിഐയില്‍; പ്രതിസന്ധിക്കാലത്തെ ബാങ്ക് തട്ടിപ്പ് കണക്കുകള്‍ ഇങ്ങനെ

പഞ്ചാബ് നാഷണൽ ബാങ്കിൽ 294 കേസുകൾ രജിസ്റ്റർ ചെയ്തു. ഇവിടെ നിന്ന് 14,928.62 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് 250 കേസുകളിലായി 11,166.19 കോടി രൂപ തട്ടിയെടുത്തു.

loan fraud activities happened in public sector banks since last nine months
Author
New Delhi, First Published Feb 14, 2020, 2:49 PM IST

ദില്ലി: രാജ്യത്തെ 18 പൊതുമേഖലാ ബാങ്കുകളിൽ നിന്നായി 1.17 ലക്ഷം കോടിയുടെ തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള മൂന്ന് പാദങ്ങളിലെ ഒൻപത് മാസം കൊണ്ട് 8,926 തട്ടിപ്പുകളാണ് നടന്നത്.

ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടന്നത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്. 4,769 തട്ടിപ്പ് കേസുകളാണ് ഇവിടെ മാത്രം രജിസ്റ്റർ ചെയ്തത്. 30,300 കോടിയാണ് തട്ടിയെടുത്തത്. 11,7463.73 ലക്ഷം കോടി രൂപയാണ് ആകെ തട്ടിയെടുത്തത്. ഇതിന്റെ 26 ശതമാനം വരും എസ്ബിഐയിലേത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ 294 കേസുകൾ രജിസ്റ്റർ ചെയ്തു. ഇവിടെ നിന്ന് 14,928.62 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡയിൽ നിന്ന് 250 കേസുകളിലായി 11,166.19 കോടി രൂപ തട്ടിയെടുത്തു.

അലഹബാദ് ബാങ്കിൽ 860 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 6,781.57 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ബാങ്ക് ഓഫ് ഇന്ത്യയിൽ 161 കേസുകളിലായി 6,626.12 കോടിയുടെ തട്ടിപ്പുകൾ നടന്നു.  യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 292 കേസുകലിലായി 5,604.55 കോടിയുടെ തട്ടിപ്പാണ് നടന്നത്. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ 151 കേസുകളിൽ നിന്ന് 5,556.64 കോടിയുടെ തട്ടിപ്പും ഓറിയന്റൽ ബാങ്കിൽ 282 കേസുകളിൽ നിന്ന് 4,899.27 കോടിയുടെ തട്ടിപ്പും നടന്നു.

കാനറ ബാങ്ക്, യൂകോ ബാങ്ക്, സിന്റിക്കേറ്റ് ബാങ്ക്, കോർപറേഷൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്ര ബാങ്ക്, യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് എന്നിവിടങ്ങളിലായി ആകെ 1,867 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 31,600.76 കോടി തട്ടിയെടുത്തു.
 

Follow Us:
Download App:
  • android
  • ios