Asianet News MalayalamAsianet News Malayalam

വായ്പാ പുന:സംഘടന: പ്രത്യേക അവലോകനം യോ​ഗം വിളിച്ച് ധനമന്ത്രി നിർമല സീതാരാമൻ

വാണിജ്യ ബാങ്കുകളുടെയും എൻ‌ബി‌എഫ്‌സികളുടെയും (ബാങ്ക് ഇതര ധനകാര്യ സ്ഥാപനം) ഉയർന്ന മാനേജ്മെന്റ് പ്രതിനിധികൾ യോ​ഗത്തിൽ പങ്കെടുക്കും. 

minister nirmala Sitharaman to hold review meeting for loan restructuring
Author
New Delhi, First Published Aug 30, 2020, 8:44 PM IST

ദില്ലി: കൊവിഡ് -19 പകർച്ചവ്യാധി മൂലം പ്രതിസന്ധയിലായ വായ്പയെടുത്തവർക്ക് ആശ്വാസം നൽകുന്നതിനായുളള വായ്പാ പുന:സംഘടന പദ്ധതി ചർച്ച ചെയ്യാൻ ധനമന്ത്രി നിർമല സീതാരാമൻ പ്രത്യേക യോ​ഗം വിളിച്ചു. പദ്ധതിയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി ധനമന്ത്രി സെപ്റ്റംബർ മൂന്നിനാണ് ധനകാര്യ മേഖലയുടെ യോ​ഗം വിളിച്ചിരിക്കുന്നത്.

ബാങ്ക് വായ്പകളുടെ പുന:സംഘന സംബന്ധിച്ച പരിഹാര ചട്ടക്കൂട് നടപ്പാക്കുന്നതിലെ സമയക്രമവുമായി ബന്ധപ്പെട്ട് വാണിജ്യ ബാങ്കുകളുടെയും എൻ‌ബി‌എഫ്‌സികളുടെയും (ബാങ്ക് ഇതര ധനകാര്യ സ്ഥാപനം) ഉയർന്ന മാനേജ്മെന്റ് പ്രതിനിധികൾ യോ​ഗത്തിൽ പങ്കെടുക്കും. 

“പ്രവർത്തനക്ഷമതയുടെ അടിസ്ഥാനത്തിൽ പുനരുജ്ജീവന ചട്ടക്കൂട് ലഭ്യമാക്കുന്നതിന് ബിസിനസ്സുകളെയും ജീവനക്കാരെയും പ്രാപ്തരാക്കുക, ബാങ്ക് നയങ്ങൾ അന്തിമമാക്കുക, അർഹതയുളള വായ്പക്കാരെ തിരിച്ചറിയുക തുടങ്ങിയ ആവശ്യമായ നടപടികൾ യോ​ഗം ചർച്ച ചെയ്യും. സുഗമവും വേഗത്തിലുള്ളതുമായ പദ്ധതി നടപ്പാക്കലിനായി അഭിസംബോധന ചെയ്യേണ്ട പ്രശ്നങ്ങളാകും യോഗത്തിന്റെ പ്രധാന ഊന്നൽ, ” ധനമന്ത്രാലയം വ്യക്തമാക്കി.

കോർപ്പറേറ്റ്, എംഎസ്എംഇ, വ്യക്തിഗത വായ്പ വിഭാഗങ്ങൾ എന്നിങ്ങനെ എല്ലാത്തരം വായ്പക്കാർക്കുമുളള വായ്പാ പുന:സംഘടന പദ്ധതി സംബന്ധിച്ച പ്രഖ്യാപനം ഓഗസ്റ്റ് 6 ന് റിസർവ് ബാങ്ക് നടത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios